കോട്ടയം : ജില്ലാ ചൈൽഡ് ലൈനിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം നടത്തി. ബാലവേലക്കെതിരെ ചൈൽഡ് ലൈൻ നടത്തിയ വിവിധ ബോധവൽക്കരണ പരിപാടികൾ കോട്ടയം എം.ടി സെമിനാരി സ്കൂളിൽ ജില്ലാ കളക്ടർ പി.കെ ജയശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാ സബ് ജഡ്ജ് എസ്. സുധീഷ്കുമാർ മുഖ്യ പ്രഭാഷണം നടത്തി.
ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ മല്ലിക കെ. എസ്, ലേബർ ഓഫീസർ പി.ജി വിനോദ്കുമാർ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സബ് ഇൻസ്പെക്ടർ എ.ജെ ജിബിൻ, വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ അഗസ്റ്റിൻ ബിനോയ് മേച്ചേരിൽ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ സുബിൻ പോൾ, ചൈൽഡ് ലൈൻ നോഡൽ ഡയറക്ടർ ഡോക്ടർ ഐപ്പ് വർഗീസ്, എം.ടി സെമിനാരി സ്കൂൾ ഹെഡ്മാസ്റ്റർ മോൻസി ജോർജ്, ചൈൽഡ് ലൈൻ കോർഡിനേറ്റർമാരായ ജസ്റ്റിൻ മൈക്കിൾ, മാത്യു ജോസഫ് എന്നിവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൈബർ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് കോട്ടയം നാർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ കെ.ആർ അരുൺകുമാർ ക്ലാസ്സ് നയിക്കുകയും ചെയ്തു. കുട്ടികളുടെ സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെ വിലാസവും ഫോൺ നമ്പറുകളും ആലേഖനം ചെയ്ത വിസിബിലിറ്റി ബോർഡുകളുടെ പ്രകാശനം കളക്ടർ നിർവഹിക്കുകയും സ്കൂൾ കുട്ടികളുമായി സംവദിക്കുകയും ചെയ്തു. ഡിപ്പാർട്മെന്റ് ഓഫ് സോഷ്യൽ വർക്ക് ബിസിഎം കോളേജ് കോട്ടയം , വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി & വീ കെയർ കഞ്ഞിരപ്പള്ളി എന്നിവരാണ് പരിപാടി സംഘടിപ്പിച്ചത് കുട്ടികൾക്കുവേണ്ടി അടികുറുപ്പു മത്സരം, ഓൺലൈൻ പ്രസംഗമത്സരം,
വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഹോട്ടലുകളിലും ലേബർ ക്യാമ്പുകളിലും നടത്തിയ പരിശോധനകൾ, ബോധവൽക്കരണ പരിപാടികൾ എന്നിവയും ദിനാചരണ പരിപാടികളുടെ ഭാഗമായി നടത്തി.