ന്യൂഡൽഹി: ഒന്നരവർഷത്തിനുളളിൽ പത്ത് ലക്ഷം പേർക്ക് വിവിധ സർക്കാർ വകുപ്പുകളിൽ തൊഴിൽ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സംബന്ധിച്ച് എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും തൊഴിൽ സ്ഥിതി അവലോകനം ചെയ്ത ശേഷമാണ് നിർദേശമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ‘എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും തൊഴിൽ സ്ഥിതി അവലോകനം ചെയ്ത ശേഷം അടുത്ത ഒന്നരവർഷത്തിനുള്ളിൽ പത്ത് ലക്ഷം പേരെ റിക്രൂട്ട് ചെയ്യാൻ ചെയ്യാൻ പ്രധാനമന്ത്രി നിർദേശം നൽകിയതായി’ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രാജ്യത്ത് തൊഴില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തിത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. വിവിധ തസ്തികകളിൽ ധാരാളം ഒഴിവുകൾ ഉള്ളതും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.