പാറത്തോട് : കെപിസിസി ആഹ്വാനപ്രകാരം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കരിദിനം ആചരിച്ചും പാറത്തോട് മണ്ഡലം കോൺഗ്രസ് കമ്മറ്റി ടൗൺ ചുറ്റി പ്രതിക്ഷേധ പ്രകടനവും പൊതുയോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് റ്റി എം ഖനീഫാ മുഖ്യപ്രഭാഷണം നടത്തി. കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി വസന്ത് തെങ്ങുംപള്ളി, ബ്ലോക്ക് ജനറൽ സെക്രട്ടറി വിപിൻ അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് ഗ്രാമ പഞ്ചായത്തംഗം ഷാലിമ്മ ജയിംസ് ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മോഹനദാസ് പഴൂമല , യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ദിലീപ് ബാബു, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ സെയ്നുദ്ദീൻ മുക്കാലി, സുരേന്ദ്രൻ കൊടിത്തോട്ടം, സജീവ് മുണ്ടയ്ക്കൽ, തമ്പിക്കുട്ടി ഹാജിയാർ, അനിൽ കെ കുമാർ ,സി സിലിക്കുട്ടി ജേക്കബ്ബ്, അനിൽ കെ കുമാർ എന്നിവർ നേതൃത്വം നൽകി.