കൂരോപ്പട പഞ്ചായത്തിൽ സമ്പൂർണ്ണ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി

കൂരോപ്പട: പഞ്ചായത്തിലെ ഏഴാം വാർഡിലെ സമ്പൂർണ്ണ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 100% നികുതി പിരിവ് പൂർത്തീകരിക്കുന്നതിന് ഏഴാം വാർഡിന് (ഇടയ്ക്കാട്ടുകുന്ന്) കഴിഞ്ഞിരുന്നു. ഈ നേട്ടത്തിന് പഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് ഒരു ലക്ഷം രൂപാ അനുവദിച്ചു.

Advertisements

നികുതി കൃത്യമായി അടച്ച് നാടിന്റെ വികസനത്തിൽ പങ്കാളികളായ ഏഴാം വാർഡിലെ എല്ലാ കുടുംബങ്ങൾക്കും വാഴതൈകളും തെങ്ങിൻ തൈകളും നൽകുന്ന സമ്പൂർണ്ണ വാഴ ഗ്രാമം പദ്ധതിയും, സമ്പൂർണ്ണ കേരഗ്രാമം പദ്ധതിയുമാണ് കൃഷിഭവൻ്റെ സഹകരണത്തോടെ സമ്മാനമായി വാർഡിന് ലഭിച്ച ഒരു ലക്ഷം രൂപാ ഉപയോഗിച്ച് വിഭാവന ചെയ്തത്. സമ്പൂർണ്ണ നേന്ത്ര വാഴ ഗ്രാമം പദ്ധതിയുടെ ഭാഗമായി ഏഴാം വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യമായി വാഴതൈകൾ നൽകിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമ്പൂർണ്ണ കേരഗ്രാമം പദ്ധതിയുടെ ഭാഗമായി ഗുണമേന്മയുള്ള തെങ്ങിൻ തൈകളാണ് ഇന്ന് നൽകിയതെന്ന് പഞ്ചായത്ത് അംഗം അനിൽ കൂരോപ്പട പറഞ്ഞു.ഇടയ്ക്കാട്ടുകുന്ന് സെൻ്റ്. ജോൺസ് ഓർത്തഡോക്സ് പളളി ഹാളിൽ ചേർന്ന സമ്മേളനത്തിൽ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് രാധാ .വി നായർ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ ചെറിയാൻ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ റ്റി.എം ജോർജ്, അനിൽ കൂരോപ്പട, കുഞ്ഞൂഞ്ഞമ്മ കുര്യൻ, മഞ്ജു കൃഷ്ണകുമാർ, ദിപ്തി ദിലീപ്, റ്റി.ജി മോഹനൻ, സന്ധ്യാ ജി. നായർ, കൃഷി ആഫീസർ റ്റി.ആർ സൂര്യാ മോൾ, അസി.സെക്രട്ടറി ഫെൻ അലക്സ്, സീനിയർ ക്ലാർക്ക് വി. ആനന്ദ് കുമാർ, ക്ലാർക്ക് എ.ആർ സുബീഷ് ,കൃഷി അസിസ്റ്റൻ്റ് ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.