സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്ത സംഘടന ; പുരസ്ക്കാര നേട്ടത്തിൽ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മറ്റി

ആലപ്പുഴ: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്ത സംഘടനയെന്ന നേട്ടം സ്വന്തമാക്കി ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ഒരുവര്‍ഷത്തിനിടെ 3,720 തവണയാണ് ഡിവൈഎഫ്ഐ രക്തദാനം നടത്തിയത്. ഒരുവര്‍ഷം സംസ്ഥാനതലത്തില്‍ ഏറ്റവുംകൂടുതല്‍ രക്തംദാനം ചെയ്ത സംഘടനകള്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന പുരസ്കാരമാണ് ജില്ലാ കമ്മിറ്റിയെ തേടിയെത്തിയത്.

Advertisements

കോവിഡ് കാലത്ത് രക്തം ലഭിക്കാതെ വന്നപ്പോഴാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്ഐ. പ്രവര്‍ത്തകര്‍ രക്തദാനം നടത്തിയത്. കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും മാവേലിക്കര ജില്ലാ ആശുപത്രിയിലും മൂന്നുറോളം പ്രവർത്തകർ രക്തം ദാനം ചെയ്തു. സർക്കാർ നൽകുന്ന പുരസ്ക്കാരം ആരോഗ്യ മന്ത്രി വീണാ ജോർജ് ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികൾക്ക് കൈമാറി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.