തമിഴ് നാട്ടിൽ ബൈക്കപകടം : പരുക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഇടുക്കി സ്വദേശി മരിച്ചു; മരിച്ചത് രാമക്കൽമെട്ട് സ്വദേശി

ഇടുക്കി: തമിഴ്‌നാട്ടിലുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഇടുക്കി സ്വദേശി മരിച്ചു. തൂക്കുപാലം രാമക്കൽമെട്ട് ബാലൻപിള്ള സിറ്റി ആര്യ മംഗലത്ത് അനിൽകുമാർ (ശശി-61) ആണ് മരിച്ചത്. ഞായറാഴ്ച്ച രാവിലെ തമിഴ്നാട്ടിലെ കമ്പത്തായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ അനിൽകുമാറിനെ ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിൽ മധുര മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരുന്നു.

Advertisements

ഇവിടെ ചികിത്സയിലിരിക്കെ വ്യാഴാഴ്ച്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 11ന് വീട്ടുവളപ്പിൽ. രമ്യ, ആര്യ എന്നിവർ മക്കളാണ്.

Hot Topics

Related Articles