എസ്.എസ്.എൽ.സി തോറ്റോ..! എങ്കിൽ നമ്മുക്കൊരു യാത്ര പോയി വരാം; തോറ്റവർക്ക് ഉല്ലാസ യാത്രയുമായി പഞ്ചായത്ത്

വളാഞ്ചേരി: പത്താം ക്ലാസ് പരീക്ഷയിൽ തോൽവി നേരിട്ട കുട്ടികൾക്കായി വിനോദയാത്ര. വളാഞ്ചേരിക്കടുത്ത് മാറാക്കര പഞ്ചായത്താണ് കുട്ടികളെ സന്തോഷിപ്പിക്കാനായി വിനോദ യാത്രയ്ക്ക് കൊണ്ടുപോകുന്നത്. ‘ജയിക്കാനായി തോറ്റവർക്കൊപ്പം’ എന്ന പേരിലാണ് മാറാക്കര പഞ്ചായത്തിന്റെ പദ്ധതി.

Advertisements

എസ്എസ്എൽസി പരീക്ഷയിൽ പരാജയപ്പെട്ടവരേയും കൊണ്ട് ഒരു ദിവസത്തെ വിനോദയാത്രയാണ് സംഘടിപ്പിക്കുന്നത്. വെങ്ങാടുള്ള വാട്ടർതീം പാർക്കിലേക്കാണ് യാത്ര. പിന്നാലെ കുട്ടികൾക്ക് മനഃശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ കൗൺസലിങ് നൽകും. മാനസികപിരിമുറുക്കവും നിരാശാബോധവും കുറയ്ക്കാൻ പ്രത്യേക ഗെയിമുകളും കുട്ടികൾക്കായി ഒരുക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാർഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് കുട്ടികൾ ആരൊക്കെയെന്ന് കണ്ടെത്തുക. കുട്ടികളുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തില്ല. പരിപാടിയുടെ ചിത്രങ്ങളും പുറത്തുവിടില്ല. 20 വാർഡുകളാണ് മാറാക്കര പഞ്ചായത്തിലുള്ളത്. മാറാക്കര പഞ്ചായത്തിലുള്ള കുട്ടികൾക്കു മാത്രമാണ് അവസരം.

Hot Topics

Related Articles