ഡിവൈഎഫ്ഐ , എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സ്കൂൾ ശുചീകരിച്ചു ; പഠനോപകരണങ്ങൾ വിതരണം ചെയ്തു

മീനടം : നമുക്കൊരുക്കാം അവർ പഠിക്കട്ടെ , ഒപ്പമുണ്ട് ഡിവൈഎഫ്ഐയും എസ്എഫ്ഐയും എന്ന മുദ്രാവാക്യമുയർത്തി മീനടത്ത് ഡിവൈഎഫ്ഐ മേഖല കമ്മറ്റിയുടെയും എസ്എഫ്ഐ  മീനടം ലോക്കൽ കമ്മറ്റിയുടെയും നേതൃത്വത്തിൽ മീനടം ഗവണ്മെന്റ് എൽ പി സ്കൂൾ കെട്ടിടം പെയിന്റ് ചെയ്തു നൽകുകയും സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ആവിശ്യമായ പഠനോപകരണങ്ങളും വിതരണം ചെയ്തു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലാണ് സ്കൂൾ കെട്ടിടം പെയിന്റ് ചെയ്തു നൽകിയത്. എസ്എഫ്ഐ മീനടം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗം സതീഷ് വർക്കി പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി സജിത്ത് സാബു , പ്രസിഡന്റ് അരവിന്ദ് ഗോപി എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles