തിരുവല്ല : തിരുവല്ല റെയിൽവേ പ്ലാറ്റ് ഫോമിൽ കവിയൂർ സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കവിയൂർ രവി സദനത്തിൽ പി എൻ ശ്രീധരൻ (77) നെയാണ് വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ
സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ് ഫോമിന് സമീപത്തായി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവല്ല പോലീസെത്തി നടത്തിയ മേൽ നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് തിരുവല്ല പോലീസ് കേസെടുത്തു.
Advertisements