കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെ വഴിയില്‍ തടഞ്ഞാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍.
കലാപ ശ്രമത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്‍മാറണമെന്നും ഇല്ലെങ്കില്‍ കോണ്‍ഗ്രസ് നേതാക്കളേയും എംഎല്‍എമാരേയും തടയുമെന്നും പാലാരിവട്ടത്തെ പൊതു യോഗത്തില്‍ മോഹനന്‍ പറഞ്ഞു.
സതീശനെ വഴിയില്‍ തടയും. കൊടിവെച്ച കാറില്‍ സഞ്ചരിക്കാന്‍ അനുവദിക്കില്ല. സതീശന് പുറത്തിറങ്ങി നടക്കാന്‍ പ്രയാസം ഉണ്ടാകുമെന്നും മോഹനന്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ ഇന്‍ഡിഗോ കമ്പനി നല്‍കിയ റിപ്പോര്‍ട്ടിനെതിരെ വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇ.പി.ജയരാജന്‍റെ പേര് ഒഴിവാക്കി നല്‍കിയ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് വി.ഡി.സതീശന്‍ ഇന്‍ഡിഗോ മാനേജുമെന്‍റിന് പരാതി നല്‍കി.