ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് ലഹരി ഇടപാടുകൾ; മരണം നടന്ന ദിവസം വീട്ടിൽ ദുരൂഹമായി മൂന്നാമത്തെ ആളുടെ സാന്നിധ്യം; ഷഹാനയുടെ മരണത്തിൽ നിർണ്ണായകമായ ഡയറിയിലെ വിവരങ്ങൾ പുറത്ത്

കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയുടെ മരണത്തിൽ അന്വേഷണം അന്തിമഘട്ടത്തിലേക്ക്. ഭർത്താവ് സജാദ് പ്രതിയായ കേസിൽ ഷഹാനയുടെ മൊബൈൽ ഫോണിന്റെ ഫൊറൻസിക് പരിശോധനാഫലം കൂടി ലഭിച്ചാൽ കേസിൽ കുറ്റപത്രം നൽകും. മേയ് 13-ാം തീയതിയാണ് കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക ക്വാർട്ടേഴ്സിൽ ഷഹാനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് സജ്ജാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭർത്താവിന്റെ നിരന്തരപീഡനം കാരണം ഷഹാന ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മരണം ആത്മഹത്യയാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തമായിരുന്നു. അതേസമയം, ഷഹാനയുടെ മരണം കൊലപാതകമാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

Advertisements

സജ്ജാദ് അറസ്റ്റിലായതിന് പിന്നാലെ പറമ്പിൽ ബസാറിലെ വാടക ക്വാർട്ടേഴ്സിൽ പോലീസ് കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തിരുന്നു. ഇയാൾ ലഹരിവിൽപ്പനക്കാരനാണെന്നും പോലീസ് കണ്ടെത്തി. ഷഹാനയുടെ വീട്ടിൽനിന്ന് കണ്ടെത്തിയ ഡയറിയും കേസിൽ നിർണായകമായി. ഭർത്താവിൽനിന്നുണ്ടായ പീഡനങ്ങളെല്ലാം ഷഹാന ഡയറിയിൽ കുറിച്ചിരുന്നു. ഭർത്താവിനൊപ്പം താമസിക്കുമ്പോൾ പലപ്പോഴും ഭക്ഷണം പോലും കിട്ടിയിരുന്നില്ലെന്നും പലതവണ ഉപദ്രവിച്ചിരുന്നതായും ഡയറിയിൽ എഴുതിയിരുന്നു. നേരത്തെ സജാദിനെ അന്വേഷണ സംഘം വാടകവീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വിശദമായ ചോദ്യംചെയ്യലിനായി ഭർത്താവ് സജാദിനെ കസ്റ്റഡിയിൽ വാങ്ങും.ലഹരിമാഫിയ കണ്ണിയായ സജാദ് ഓൺലൈൻ ഭക്ഷണവിതരണത്തിനിടെയാണ് ലഹരി വിൽപന നടത്തിയിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന സജാദ് മയക്കുമരുന്ന് വില്പന നടത്തിയിരുന്നതിന്റെ തെളിവായി ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും വെയിങ് മെഷീനും വാടക വീട്ടിൽ നിന്ന് കിട്ടി. ഇയാളുടെ കൂടുതൽ ബന്ധങ്ങളും ഇനി കണ്ടെത്തേണ്ടതുണ്ട്. നിലവിൽ ആത്മഹത്യാപ്രേരണ, സ്ത്രീപീഡനം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് സജാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടുകാരുടെ പരാതിയുടെ പശ്ചാത്തലത്തിൽ സജാദിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിൻറെ കണക്കുകൂട്ടൽ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സജ്ജാദ് ലഹരിക്ക് അടിമയാണെന്ന ആരോപണം ഉയർന്നിരുന്നു. ഇത് വാസ്തവമാണെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഏതുതരത്തിലുള്ള ലഹരികളാണ് ഇയാൾ ഉപയോഗിച്ചിരുന്നതെന്നത് അടക്കമുള്ള കാര്യങ്ങളേക്കുറിച്ച് അറിയാനുള്ള ശാസ്ത്രീയ പരിശോധനയും ഫോറൻസിക് സംഘം നടത്തും. കെട്ടിട ഉടമയോടും സംഘം വിവരങ്ങൾ ചോദിച്ചറിയും. അതേസമയം, സജ്ജാദും ഷഹനയും തമ്മിൽ വഴക്കും ഉന്തുംതള്ളും പിടിവലിയുമുണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഷഹനയുടെ നേർക്ക് ദേഹോപദ്രവവും ഉണ്ടായിട്ടുണ്ട്. 24 മണിക്കൂറിനിടെയുണ്ടായ ഉപദ്രവങ്ങളുടെ പാടുകളാണ് മരിച്ചസമയത്ത് ഷഹനയുടെ ദേഹത്തുണ്ടായിരുന്നതെന്ന് ഡോക്ടർ അറിയിച്ചതായും പോലീസ് കൂട്ടിച്ചേർത്തു. വീട്ടിൽനിന്ന് വെയിങ് മെഷീനും പാക്കിങ് വസ്തുക്കളും ഉൾപ്പെടെയുള്ളവ കണ്ടുകിട്ടിയിട്ടുണ്ട്. സജ്ജാദിന് ലഹരിമരുന്നു വിതരണവും ഉപയോഗവും ഉണ്ടായിരുന്നു. എല്ലാത്തരം ലഹരിമരുന്ന് ഇടപാടുകളും സജ്ജാദിനുണ്ടായിരുന്നു. സൊമാറ്റോ ഡെലിവറി ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു സജ്ജാദ്. ഇതിന്റെ മറവിലായിരുന്നു ലഹരിമരുന്ന് ഇടപാടുകൾ നടത്തിയിരുന്നത്. സജ്ജാദിന് ലഹരി വസ്തുക്കൾ നൽകുന്നവരേക്കുറിച്ചും ഇയാളുമായി ഇടപാട് നടത്തുന്നവരേക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ഷഹനയും (20) സജ്ജാദുമായുള്ള വിവാഹം കഴിഞ്ഞിട്ട് ഒന്നരവർഷമായി. നടിയും മോഡലുമൊക്കെയായി ജീവിതം കരുപ്പിടിപ്പിച്ചുവരവെയാണ് കഴിഞ്ഞദിവസം കോഴിക്കോട്ട് ഭർത്താവിനൊപ്പം താമസിക്കുന്ന വാടകവീട്ടിൽ തൂങ്ങിമരിച്ചതായി വിവിരം ലഭിച്ചത്. സ്വന്തം വീട്ടിലേക്ക് മകളുടെ വരവ് കാത്തിരുന്ന ഉമൈബയ്ക്കും കുടുംബത്തിനും കേൾക്കേണ്ടി വന്നത് മരണവാർത്തയായിരുന്നു. ജീവിതത്തിൽ പ്രയാസങ്ങൾ ഒരുപാട് അനുഭവിക്കേണ്ടിവന്ന ഉമൈബയും കുടുംബവും വിവിധയിടങ്ങളിൽ വാടകവീട്ടിലായിരുന്നു താമസം. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ഉമ്മയും സഹോദരങ്ങളും പൊലീസിനോട് പറഞ്ഞത്. ഷഹനയുടെ മരണം കൊലപാതകം തന്നെയെന്നു സഹോദരൻ പറഞ്ഞു. ഉയരമുള്ള ഷഹന ജനലഴിയിൽ തൂങ്ങിമരിച്ചെന്ന വാദം അവിശ്വസനീയമാണ്. കൊന്നശേഷം കെട്ടിത്തൂക്കിയതാകാം. സജാദിന്റെ മാതാവിന്റെ പങ്കും അന്വേഷിക്കണമെന്നും ബിലാൽ പറഞ്ഞു. ‘പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം എന്നത് ആത്മഹത്യ എന്നാണ്. അതിനോടു യോജിക്കുന്നില്ല. കൂടുതൽ പരിശോധനകൾ നടത്തണം. തൂങ്ങിയ കയർ, മുറിയിലെ സാഹചര്യം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണം. അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് വിശ്വസിക്കാനാകില്ല-സഹോദരന്ന് പ്രതികരിച്ചു. മരണത്തിനു തൊട്ടുമുൻപു വരെ നല്ലപോലെ മർദനമേറ്റിട്ടുണ്ടെന്ന് മൃതദേഹം കണ്ടവർ പറഞ്ഞു. ബലം പ്രയോഗിച്ച ലക്ഷണങ്ങൾ കാണുന്നുണ്ട്. കഴുത്തിനു പിന്നിൽ നിറം മാറിയിട്ടുണ്ട്. കയ്യിലും പിടിച്ചുവലിച്ചതിന്റെ പാടുകളും മുറിവുകളും ഉണ്ട്. സജ്ജാദ് കെട്ടിത്തൂക്കിയതാണെന്നാണ് സംശയം. സജ്ജാദിന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് ഷഹന പരാതി പറഞ്ഞിരുന്നു. അയാളുടെ കൂട്ടുകെട്ട് മോശമാണ്. കൂട്ടുകാരുടെ കൂടെ പോയിക്കഴിഞ്ഞാൽ പിന്നെ പ്രശ്‌നങ്ങളാണ്. അയാളുടെ ഉമ്മയ്ക്കും ഇതിൽ പങ്കുണ്ട്. ഉമ്മയുടെ കാര്യം പലതവണ തന്നോടു പറഞ്ഞിട്ടുണ്ട്. ഷഹനയെയും സജ്ജാദിനെയും വേർപിരിക്കാമെന്ന് ആ ഉമ്മ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും സഹോദരൻ പറയുന്നു.

അവനെ ദുബായ്ക്ക് അയയ്ക്കാം എന്നൊക്കെ പറഞ്ഞു. പരാതി പറയുമ്‌ബോൾ വീട്ടിലേക്കു വാ എന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്ന് പലതവണ പറഞ്ഞിട്ടും ഷഹന കേട്ടിട്ടില്ല. അങ്ങോട്ടുവന്നാൽ തന്റെ ജീവിതം അല്ലേ പോകുന്നത്. ഞാൻ എങ്ങനെങ്കിലും അഡ്ജസ്റ്റ് ചെയ്‌തോളാം. നമുക്ക് നോക്കാം എന്നായിരുന്നു ഷഹനയുടെ മറുപടി’ സഹോദരൻ ബിലാൽ കൂട്ടിച്ചേർത്തു. ഗുരുതര ആരോപണങ്ങളാണ് ഷഹനയുടെ ബന്ധുക്കൾ ഉയർത്തുന്നത്. ഇതെല്ലാം പൊലീസ് പരിശോധിക്കും. അയൽക്കാരുടെ മൊഴിയും കേസിൽ നിർണ്ണായകമാണ്. ഷഹനയും സജ്ജാദും തമ്മിൽ സ്ഥിരം വഴക്കുണ്ടായിരുന്നതായി അയൽക്കാർ വെളിപ്പെടുത്തി. നേരത്തെ ഒന്നുരണ്ടു തവണ പ്രശ്നമുണ്ടായ സമയത്ത് അവരുടെ വീട്ടിൽപോയിരുന്നു. ആ സമയത്ത് സജ്ജാദ് നോർമൽ ആയിരുന്നില്ലെന്നാണ് തോന്നിയത്. വഴക്കുണ്ടാവുന്ന സമയത്ത് മുകളിലേക്ക് ആരും വരേണ്ട, ഞങ്ങൾ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പ്രശ്നമാണ്, നിങ്ങളാരും ഇടപെടേണ്ടെന്നാണ് സജ്ജാദ് പറഞ്ഞിരുന്നതെന്നും അയൽക്കാർ പറയുന്നു.ജോലി കഴിഞ്ഞ് രാത്രി 12 മണിക്കൊക്കെയാണ് സജ്ജാദ് വീട്ടിലെത്തിയിരുന്നത്. രണ്ടരമാസം ആയിട്ടുള്ളൂ ദമ്ബതിമാർ ഇവിടെ താമസം ആരംഭിച്ചിട്ട്. മറ്റുള്ളവരുമായി അധികം പരിചയമുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം ഷഹന സംസാരിക്കുന്നില്ല, എല്ലാവരും ഓടിവരൂ എന്ന് സജ്ജാദ് വിളിച്ചുപറയുകയായിരുന്നു. വന്നപ്പോൾ ഷഹന സജ്ജാദിന്റെ മടിയിൽ കിടക്കുന്നതാണ് കണ്ടതെന്നും അയൽക്കാരനായ ഹസൻ പറഞ്ഞു.

ഷഹനയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ‘ആ കയർ കണ്ടാൽ തൂങ്ങിമരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ശരീരത്തിൽ പാടുകളുണ്ട്. തലേദിവസം എന്നെദിവസം വിളിച്ചപ്പോൾ സന്തോഷത്തോടെയാണ് സംസാരിച്ചിരുന്നത്. കൂടുതൽ അവസരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും സംവിധായകർ വിളിച്ചതായും പറഞ്ഞിരുന്നു’- ഷഹനയുടെ സഹോദരൻ ബിലാൽ പറഞ്ഞു. അതേസമയം ഷഹന മരിച്ച മുറിയിൽ നിന്ന് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്ബ്, എംഡിഎംഎ എന്നിവ കണ്ടെത്തി. പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയതെന്ന് എസിപി കെ സുദർശനൻ വ്യക്തമാക്കി. സജ്ജാദ് ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കും. ഷഹനയ്ക്കും ലഹരി നൽകിയിരുന്നോ എന്നറിയാൻ രാസ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട. കഴിഞ്ഞ ലോക്ഡൗണിൽ ഷഹന തമിഴ് സിനിമയിൽ അഭിനിയിച്ചിരുന്നു. ഇതിന്റെ പ്രതിഫലമായി കിട്ടിയ ചെക്കിനെ ചൊല്ലിയും തർക്കം നടന്നിട്ടുണ്ട്. ഷഹന ആത്മഹത്യചെയ്ത സ്ഥലത്ത് നിന്ന് പ്ലാസ്റ്റിക് കയർ കിട്ടിയിട്ടുണ്ട്. ദുരൂഹത മരണത്തിൽ ഉണ്ടെന്ന സൂചനയാണ് പൊലീസും നൽകുന്നത്. ഈ സാഹചര്യത്തിലാണ് ഭർത്താവ് സജാദിനെ കസ്റ്റഡിയിൽ എടുത്തത്. ബന്ധുവഴിയാണ് ഇരുവരുടെയും കല്യാണാലോചന നടക്കുന്നത്. എന്നാൽ വീട്ടുകാർക്ക് താൽപര്യമില്ലായിരുന്നു. അതിന് ശേഷം ഇരുവരും അടുപ്പത്തിലായി. ഷഹനയുടെ നിർബന്ധപ്രകാരമാണ് പിന്നീട് വിവാഹം നടന്നത്. നേരത്തെ ഖത്തറിലായിരുന്ന സജാദിന് ഇപ്പോൾ ജോലിയൊന്നുമില്ല. ഷഹന തൂങ്ങിമരിച്ചതാണെന്ന് സജാദ് പൊലീസിനോട് മാത്രമേ പറഞ്ഞിട്ടൊള്ളൂ. വീട്ടിലെത്തിയവരോടൊക്കെ വിളിച്ചിട്ട് മിണ്ടുന്നില്ല എന്നാണ് സജാദ് പറഞ്ഞതെന്നും പൊലീസ് പറഞ്ഞു. ഇതും ദുരൂഹമാണ്. അതുകൊണ്ടു തന്നെ പൊലീസ് ജീപ്പിലാണ് ഷഹനയെ മെഡിക്കൽ കോളജിലെത്തിച്ചതെന്നും ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്‌മോർട്ടവും കഴിഞ്ഞാൽ മാത്രമേ മരണത്തിലെ ദുരൂഹത നീക്കാൻ സാധിക്കൂവെന്നും പൊലീസ് പറഞ്ഞു.
ഇരുവരും ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പറമ്ബിൽബസാറിൽ വീട് വാടകയെക്കെടുത്ത് താമസിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പഴുതടച്ച അന്വേഷണം നടത്തും. മകളെ മരുമകൻ കൊലപ്പെടുത്തിയതാണെന്നാണ് ഷഹനയുടെ അമ്മയുടെ ആരോപണം. അതേസമയം മകളെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിച്ചിരുന്നതായി അമ്മ ആരോപിക്കുന്നു. മകളെ ഷഹനയെ ഭർത്താവ് സജാദും വീട്ടുകാരും ചേർന്ന് കൊന്നതാണെന്ന് ആണ് അമ്മയുടെ ആരോപണം. ഭർതൃവീട്ടുകാർ മകളെ നിരന്തരം വീട്ടുകാർ പീഡിപ്പിച്ചിരുന്നു, തങ്ങൾ മുമ്ബ് മകളെ കാണാൻ വന്നപ്പോൾ ഭീഷണിപ്പെടുത്തി മടക്കി അയച്ചെന്നും അമ്മ പറയുന്നു. ‘പെരുന്നാൾ കഴിഞ്ഞ് വരാമെന്ന് പറഞ്ഞിരുന്നു. എന്റെ മോള് മരിക്കില്ല. ജീവിച്ച് കാണിക്കാം എന്നായിരുന്നു അവൾ എപ്പോഴും പറഞ്ഞോണ്ടിരുന്നത്. എന്റെ മകളെ കൊന്നതാണ്. 25 പവൻ കല്ല്യാണത്തിന് കൊടുത്തിരുന്നു. അതെല്ലാം അവർ എടുത്തു, വീട്ടുകാരും മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഞങ്ങളെ മകളെ കാണാൻ വന്നിരുന്നു. അവൻ ഞങ്ങളെ ഭീഷണിപ്പെടുത്തി ഞങ്ങൾ പകുതിയിൽവെച്ച് മടങ്ങി പോയി. പൊലീസിൽ പരാതി നൽകിയിരുന്നു. അന്ന് അവന്റെ കൂട്ടുകാരൊക്കെ എത്തി അനുനയിപ്പിച്ച് കൊണ്ടുപോവുകയായിരുന്നു. എന്റെ മകളെ കൊന്നതാ.’ ഷഹനയുടെ അമ്മ പറയുന്നു.

കൊലപാതകമാണെന്ന് ഷഹനയുടെ ബന്ധുവും ആരോപിച്ചു. വീട്ടുകാർ കൊല്ലുമെന്ന് അവൾ ഭയന്നിരുന്നു. ഷഹനയുടെ പിറന്നാളാണ് ഇന്ന്. എല്ലാവരേയും ക്ഷണിച്ചിരുന്നു. എന്നാൽ മരണപ്പെട്ടതായി രാത്രി ഒരു മണിക്കാണ് അറിയിക്കുന്നത്. സജാദോ ബന്ധുവോ ഇക്കാര്യം വിളിച്ച് അറിയിച്ചിരുന്നില്ല, പകരം പുറത്തുള്ളവരാണ് ഫോണിൽ ബന്ധപ്പെട്ടതെന്നും ബന്ധു പറഞ്ഞു. ‘ഷഹന നടിയും മോഡലുമാണ്. ജ്വല്ലറി പരസ്യത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ഇതൊരു കൊലപാതകമാണ്. തൂങ്ങിമരിക്കാനുള്ള കരുത്തൊന്നും ഷഹനക്കില്ല. അങ്ങനെ ചെയ്യില്ല അവൾ. അങ്ങനെയൊരു പ്രശ്നം ഉണ്ടായിട്ടില്ല. സഹോദരൻ അവളുമായി സംസാരിച്ചിരുന്നു. എന്നെ ഇവർ കൊല്ലുമെന്ന് അവൾ പറഞ്ഞിരുന്നു. എനിക്ക് ജീവിതം മടുത്തു, അവളുടെ പിറന്നാളാണ് ഇന്ന്. എല്ലാവരേയും ക്ഷണിച്ചിരുന്നു. രാത്രി ഒരു മണിക്കാണ് ഫോൺ വരുന്നത്. ഇവൻ ഒരു ഫ്രോഡ് ടീമിൽപെട്ട ആളാണ്. അവനോ അവന്റെ വീട്ടുകാരോ അല്ല മരണവിവരം അറിയിക്കുന്നത്. പുറത്തുള്ളവരാണ്. സാമ്ബത്തിക ബുദ്ധിമുട്ടൊന്നുമില്ല. എനിക്ക് ജോലിയുണ്ട്, സ്വന്തം നിലയ്ക്ക് നിൽക്കാൻ കഴിയുമെന്ന് അവൾ പറയുമായിരുന്നു. അവൾ വളരെ ബോൾഡായിരുന്നു. ജനലിൽ തൂങ്ങിയെന്ന് അവൻ അവകാശപ്പെടുന്നതാണ്. അതിന്റെ വാസ്തവം പരിശോധിക്കണം. സജാദിന്റെ പങ്ക് അറിയിക്കണം’. ഷഹനയ്ക്ക് സിനിമയിൽ നിന്നും ലഭിക്കുന്ന പ്രതിഫലം ഭർത്താവ് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്ന് സഹോദരനും പറഞ്ഞു. കാസർഗോഡ് ചെറുവത്തുർ സ്വദേശിയായ ഷഹനയെയാണ് ഇന്നലെ രാത്രി വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഷഹനയുടെ ഭർത്താവ് പറമ്ബിൽ ബസാർ സ്വദേശി സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജനലഴിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.