പരിശീലനം ലഭിച്ച ഇവർ ഇനി ഭീകരപ്രവർത്തനം നടത്തിയാലോ..? അഗ്നിപഥിനെ അതിരൂക്ഷമായി വിമർശിച്ച് മേജർ രവി

കൊച്ചി: കേന്ദ്ര സർക്കാർ നടപ്പാക്കാൻ അനുമതി നൽകിയ ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുകയാണ്.അഗ്‌നിപഥിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് മേജർ രവി. വെറും നാലു വർഷത്തെ സേവനത്തിന് എത്തുന്ന ഇവർക്ക് ഒരു യുദ്ധം വന്നുകഴിഞ്ഞാൽ എന്തു ചെയ്യാൻ കഴിയുമെന്നാണ് മേജർ രവി ചോദിക്കുന്നത്.’ഒരു പട്ടാളക്കാരനെ പട്ടാളക്കാരനാക്കി മാറ്റിയെടുക്കാൻ ചുരുങ്ങിയത് അഞ്ച് മുതൽ ആറ് വർഷം വരെയാണ് വേണ്ടത്. ഇതെന്തോ പിക്നിക്കിനു വന്നു പോകുന്നതു പോലെ വന്നിട്ടു പോകുന്നു’- എന്ന വിമർശനമാണ് മേജർ രവി ഉന്നയിക്കുന്നത്. ചെലവ് ചുരുക്കുന്നുവെന്ന് പറഞ്ഞ് രാജ്യസുരക്ഷയെ മുൻനിർത്തി ഇങ്ങനെ ചെയ്യരുതെന്നും മേജർ രവി പറഞ്ഞു.
ഹ്രസ്വകാല നിയമനത്തിൽ ഇവർക്ക് മികച്ച രീതിയിലുള്ള പരിശീലനം പോലും ലഭിക്കാനുള്ള അവസരമില്ലെന്നും മേജർ രവി പറയുന്നു. ഒരു യുദ്ധം വന്നുകഴിഞ്ഞാൽ ഇവരെക്കൊണ്ട് എന്തു ചെയ്യാൻ കഴിയുമെന്നും മേജർ രവി പറയുന്നു. നാലു വർഷത്തെ സേവനം കഴിഞ്ഞ് ഇറങ്ങുന്ന ഇവർ നാളെ രാജ്യത്തിന് ഭീഷണിയാകില്ലെന്ന് ആരു കണ്ടു എന്നും മേജർ രവി ചോദിക്കുന്നു. പരിശീലനം സിദ്ധിച്ച ഇവർ നാളെ ഭീകര സംഘടനയിൽ ചേർന്നേക്കാമെന്നും മേജർ രവി പറയുന്നു.
‘പുതിയ ആയുധസാമഗ്രികൾ വാങ്ങണമെന്ന് പറയുന്നു. പക്ഷേ ഇത് വാങ്ങിയാലും നാലു വർഷത്തെ ട്രെയിനിങ് കൊണ്ട് അവർക്കിത് കൈകാര്യം ചെയ്യാൻ കഴിയില്ല. അതിനാൽ സാങ്കേതികമായി ഒരു സൈനികൻ പ്രാപ്തനാകണമെങ്കിൽ ചുരുങ്ങിയത് അയാൾക്ക് 6-7 വർഷത്തെ പരിശീലനം വേണം. ചെലവു ചുരുക്കാനെന്നു പറഞ്ഞാണ് ഇങ്ങനെ ചെയ്യുന്നത്. അതിന്റെ കൂടെ സ്ഥിര നിയമനത്തിനായുള്ള റിക്രൂട്മെന്റ് നിർത്താൻ പോകുന്നതായും കേൾക്കുന്നു. ഒരു യുദ്ധം വന്നുകഴിഞ്ഞാൽ ഇവരെക്കൊണ്ട് എന്തു ചെയ്യാൻ കഴിയും. നമുക്കൊരു യുദ്ധത്തെ അഭിമുഖീകരിക്കാൻ കഴിയുമോ? മാത്രമല്ല ഇതിൽ വലിയ സുരക്ഷാ പ്രശ്നങ്ങളുണ്ട്. ഈ നാലു വർഷത്തിനിടയ്ക്ക് ആരു വരുന്നു പോകുന്നു എന്നുള്ളത് അറിയില്ല. എത്രയൊക്കെ സൂക്ഷ്മ പരിശോധന നടത്തിയാലും ആരുടെയും മനസ്സ് ചൂഴ്ന്നു പരിശോധിക്കാനാകില്ല. ഇവരെന്തിനാണ് വരുന്നതെന്ന് അറിയാൻ സാധിക്കില്ല.
ഒരുപക്ഷേ നാലു വർഷം കഴിഞ്ഞ് പരിശീലത്തിനു ശേഷം പുറത്തിറങ്ങുന്നവർ രാജ്യസുരക്ഷയ്ക്കു തന്നെ ഭീഷണിയായേക്കാം. നാലു വർഷം കഴിഞ്ഞ് ചിലപ്പോൾ ഏതെങ്കിലും ഭീകര സംഘത്തിൽ പോയി ചേരാനായാണ് ഒരാൾ വരുന്നതെങ്കിലോ? അപ്പോൾ അവർക്കു കിട്ടുന്നത് പരിശീലനം ലഭിച്ച ആളുകളെയാണ്. ഇത് രാജ്യത്തിന് വളരെയേറെ ഭീഷണിയാണ്.’ മേജർ രവി പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കര, നാവിക, വ്യോമസേന മേധാവികളും ചേർന്ന് ചൊവ്വാഴ്ചയാണ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുമ്‌ബോൾ അഗ്‌നിപഥിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് മേജർ രവി. വെറും നാലു വർഷത്തെ സേവനത്തിന് എത്തുന്ന ഇവർക്ക് ഒരു യുദ്ധം വന്നുകഴിഞ്ഞാൽ എന്തു ചെയ്യാൻ കഴിയുമെന്നാണ് മേജർ രവി ചോദിക്കുന്നത്

Advertisements

Hot Topics

Related Articles