പത്തനംതിട്ട: പത്തനംതിട്ടയിൽ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പത്താംക്ലാസ് വിദ്യാർഥിനി ഒരുവർഷത്തിലധികം പീഡനത്തിന് ഇരയായെന്നാണ് പൊലീസ് പറയുന്നത്. പതിനേഴുകാരനായ സ്വന്തം സഹോദരനും അമ്മാവനും ഉൾപ്പെടെ അഞ്ച് പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ ഇതുവരെ നാല് പേരാണ് പിടിയിലായത്.
സഹോദരനും അമ്മാവനും പുറമെ അഞ്ചുപേരിൽ രണ്ടുപേർ പെൺകുട്ടിയുടെ സുഹൃത്തുക്കളും ഒരാൾ അമ്മയുടെ കാമുകനുമാണ്. പ്രതിയായ കുട്ടിയുടെ അമ്മയുടെ കാമുകൻ ഒളിവിലാണ്. കോയിപ്രം സ്റ്റേഷനിൽ ചൈൽഡ് ലൈൻ മുഖേനെയാണ് പൊലീസിന് പരാതി ലഭിച്ചത്. രണ്ട് സുഹൃത്തുക്കൾ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടി ചൈൽഡ്‌ലൈൻ പ്രവർത്തകരോട് പറഞ്ഞത്. തുടർന്ന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പെൺകുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന് കണ്ടെത്തുകയും ചെയ്തു. വനിതാ പൊലീസിന്റെ സാന്നിധ്യത്തിൽ വിശദമായ മൊഴി രേഖപ്പെടുത്തിയ ഘട്ടത്തിലാണ് അമ്മയുടെ സഹോദരനും സഹോദരനടക്കം ലൈംഗികമായി പീഡിപ്പിച്ച കാര്യം പെൺകുട്ടി പറയുന്നത്. തുടർന്ന് മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്യുകയും നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഒരുവർഷക്കാലം പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പൊലീസ് പറയുന്നു. സ്വന്തം വീട്ടിൽ സഹോദരന്റെ ലൈംഗികപീഡനത്തിന് വിധേയമാകേണ്ടി വന്നപ്പോഴാണ് അമ്മയുടെ സഹോദരന്റെ വീട്ടിലെത്തിയത്. അവിടെ താമസിച്ച വേളയിലാണ് അമ്മയുടെ സഹോദരൻ ലൈംഗികമായി ചൂഷണം ചെയ്തത്. പെൺകുട്ടിയുടെ വീട്ടിലെ മോശം സാഹചര്യം ഉപയോഗപ്പെടുത്തിയാണ് രണ്ട് സുഹൃത്തുക്കൾ പീഡനത്തിന് വിധേയാക്കിയത്. ഒളിവിലായ പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
പതിനാറുകാരിയെ സഹോദരൻ പീഡിപ്പിച്ചു; സഹായം അഭ്യർത്ഥിച്ചപ്പോൾ അമ്മാവനും പീഡിപ്പിച്ചു; പിന്നാലെ പീഡിപ്പിച്ചത് മൂന്നു പേർ കൂടി; പത്തനംതിട്ടയിൽ നിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
Advertisements