ഐ.എസിനു വേണ്ടി ഇന്ത്യയ്ക്കും ഹിന്ദുക്കൾക്കുമെതിരെ ഭീഷണി മുഴക്കി മലയാളി ഭീകരൻ..! പ്രവാചക നിന്ദയിൽ ഇന്ത്യയ്ക്ക് നേരെ ഐഎസിന്റെ ഭീഷണി

ന്യൂഡൽഹി: പ്രവാചകനിന്ദ നടത്തി എന്ന ആരോപണത്തിന് പിന്നാലെ നൂപൂർ ശർമ്മയ്ക്ക് നേരെ വധഭീഷണികൾ ഉയർന്നിരുന്നു. തീവ്രവാദ സംഘടനായായ അൽ ഖ്വയ്ദയ്ക്ക് പിന്നാലെ മുന്നറിയിപ്പുമായി ഐഎസ്ഐസും രംഗത്ത്. ഐഎസ്ഐസിന്റെ ഒരു ശാഖയായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യയാണ് ഭീഷണിയുമായി വന്നിരിക്കുന്നത്. പത്ത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത് മലയാളിയായ കല്ലുകെട്ടിയപുരയിൽ ഇജാസ് എന്ന മലയാളി ഐഎസ്ഐസ് തീവ്രവാദിയാണ്. മുൻ ബിജെപി നേതാവ് നുപൂർ ശർമ്മയ്ക്ക് പുറമെ ഇന്ത്യയ്ക്കെതിരെയും ഇയാൾ വീഡിയോയിലൂടെ ഭീഷണി മുഴക്കുന്നുണ്ട്.
പ്രവാചക നിന്ദ നടത്തിയതിനും പള്ളി പൊളിച്ചതിനും ഹിന്ദുക്കളെ നിശ്ചയമായും അക്രമിക്കുമെന്നാണ് ഐഎസ്ഐസിന്റെ ഭീഷണി. സാധ്യമാകുന്നി ഇടത്തെല്ലാം ഇന്ത്യക്കെതിരെ ആക്രമണം നടത്തുമെന്നും ഹിന്ദുക്കളെയും സിഖ്കാരെയും വധിക്കുമെന്നാണ് വീഡിയോയിൽ പറയുന്നത്. വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പരാമർശിക്കുന്നു. ചാവേർ ബോംബിന്റെ ആനിമേഷനോടുകൂടിയാണ് വീഡിയോ അവസാനിക്കുന്നത്.
അഫ്ഗാനിസ്ഥാൻ,പാകിസ്താൻ, ഇന്ത്യ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘത്തിന്റെ ഒരു ശാഖയാണ് ഐഎസ്‌കെപി. അഫ്ഗാനിസ്ഥാൻ, ഇറാൻ, പാകിസ്ഥാൻ, തുർക്മെനിസ്ഥാൻ എന്നിവ ഉൾപ്പെടുന്ന ഒരു ചരിത്ര പ്രദേശത്തെ ഖൊറാസാൻ സൂചിപ്പിക്കുന്നു. ഇവ ഒരു കാലത്ത് ഖിലാഫത്ത് നിയന്ത്രിച്ചിരുന്ന പ്രദേശങ്ങളാണ്. കിഴക്കൻ പ്രവിശ്യയായ നംഗർഹാറിൽ നിന്നാണ് ഐഎസ്‌കെപി പ്രവർത്തിക്കുന്നത്. അഫ്ഗാനിസ്ഥാന്റെയും പാകിസ്താന്റെയും ഇടയിലുള്ള പ്രവശ്യകളിൽ ഇവർ പ്രവർത്തനം നടത്തുന്നു. അഫ്ഗാൻ താലിബാൻ, പാകിസ്താൻ തെഹ്രിക്-ഇ-താലിബാൻ എന്നീ തീവ്രവാദ സംഘടനയിൽ അസംതൃപ്തരായിരുന്ന ഒരുകൂട്ടം ചാവേറുകൾ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നതിന് ശേഷം 2015-ൽ രൂപീകരിച്ച തീവ്രവാദ സംഘടനയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യ.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.