തിരുവനന്തപുരം: ലോക കേരളസഭയില്‍ പുരാവസ്തുതട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ സുഹൃത്തായ പ്രവാസി വനിത അനിത പുല്ലയില്‍ പങ്കെടുത്തത് ഏറെ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അനിത. താന്‍ ഓപ്പണ്‍ ഫോറത്തിലാണ് പങ്കെടുത്തതെന്നാണ് അനിത വ്യക്തമാക്കിയിരിക്കുന്നത് .
ഓപ്പണ്‍ ഫോറത്തില്‍ ആര്‍ക്കുവേണമെങ്കിലും പങ്കെടുക്കാമെന്നും അനിത പ്രതികരിച്ചു. സമ്മേളനത്തില്‍ നിന്ന് തന്നെ ആരും പുറത്താക്കിയിട്ടില്ലെന്നും പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴെടുത്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും അനിത കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അനിത സമ്മേളന പ്രതിനിധി അല്ലെന്ന് സംഘാടകരായ നോര്‍ക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. അനിതയെ ക്ഷണിച്ചിട്ടില്ലെന്നും ഓപ്പണ്‍ഫോറത്തിലെ പാസ് ഉപയോഗിച്ചാകാം അകത്തുകടന്നതെന്നും വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു.