തിരുവനന്തപുരം വിഴിഞ്ഞം ബൈപ്പാസിൽ ബൈക്ക് റേസിങ്; അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു

തിരുവനന്തപുരം : വിഴിഞ്ഞം ബൈപ്പാസിൽ റേസിംഗിനിടെ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം കല്ലുവെട്ടാൻകുഴിക്ക് സമീപം വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം വിഴിഞ്ഞം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisements

Hot Topics

Related Articles