വണ്ടിപ്പെരിയാർ: വള്ളക്കടവ് റൂട്ടിൽ ഇഞ്ചിക്കാടിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അപകടമരണമെന്ന് പോലീസ്. മദ്യലഹരിയിലായിരുന്നയാൾ വാഹനത്തിൽ നിന്നും തെറിച്ച് വീണതോ ചാടിയതോ ആവാമെന്നാണ് പൊലീസ് നിഗമനം. തിങ്കളാഴ്ച പുലർച്ചെ 4 മണിയോട് കൂടിയാണ് വണ്ടിപ്പെരിയാർ വള്ളക്കടവിന് പോവുന്ന വഴിയിൽ ഇഞ്ചിക്കാടിന് സമീപം വാളാർഡി സ്വദേശിയായ രമേശ് എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് ഇതുവഴി വെളുപ്പിന് കടന്നു പോയ പാൽ വാഹനത്തിലെ ഡ്രൈവറാണ് മൃതദേഹം കണ്ടത് തുടർന്ന് ഇയാൾ വണ്ടിപ്പെരിയാർ പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെ പ്രാഥമിക നടപടികൾ സ്വീകരിച്ചു
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മരിച്ചത് വണ്ടിപ്പെരിയാർ വാളാർഡി എസ്റ്റേറ്റിൽ താമസിക്കുന്ന ധനരാജിന്റെ മകനാണെന്ന് തിരിച്ചറിയുകയും ഉടനെ ബന്ധുക്കളെ വിവരമറിയിക്കുകയുമായിരുന്നു . മരിച്ചയാൾ രമേശ് ആണെന്ന് ബന്ധുക്കളും തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം തന്റെ വീട്ടിലും ഭാര്യവീട്ടിലും മദ്യപിച്ചെത്തിയ രമേശ് വഴക്കുണ്ടാക്കുകയും പിന്നീട് വണ്ടിപ്പരിയറിലെ ബാറിലെത്തി ബഹളമുണ്ടാക്കിയതായും പറയപ്പെടുന്നു തുടർന്ന് ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത് തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ ആറുമുഖം എന്നയാളെ കസ്റ്റഡിയിൽ എടുത്തു എങ്കിലും ഇയാൾക്ക് ബോധമില്ലാതിരുന്നതിനാൽ കൃത്യമായ വിവരം ലഭിച്ചിട്ടില്ല. പ്രാഥമികാന്വേഷണങ്ങൾക്കായി തെളിവ് ശേഖരണത്തിന് ഫോറൻസിക് സംഘം സ്ഥലത്തെത്തുകയും പരിശോധനകൾ നടത്തുകയും ചെയ്തു. ഇതിൻ പ്രകാരം മരിച്ചയാൾ വാഹനത്തിൽ നിന്നും ചാടിയതോ തെറിച്ച് വീണതോ ആവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കയച്ചു വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്‌പെക്ടർ ടിഡി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രാഥമിക നടപടികൾ സ്വീകരിച്ച് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.
വണ്ടിപ്പെരിയാർ വള്ളക്കടവിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അപകട മരണമെന്ന് സൂചന; വാഹനത്തിൽ നിന്ന് ചാടിയതോ തെറിച്ചു വീണതോ ആകാമെന്നും പൊലീസ്
Advertisements