തിരുവനന്തപുരം: കാമുകിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം കല്ലറ സ്വദേശി സുമിയാണ് (18) കൊല്ലപ്പെട്ടത്. കീഴായിക്കോണം സ്വദേശി ഉണ്ണിയെ (21) തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മൂന്ന് വർഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. സുമി മറ്റൊരാളുമായി സൗഹൃദം തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ഇതിനെച്ചൊല്ലി ഉണ്ണി ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നെന്നാണ് വിവരം. ഇയാൾ മർദിച്ച വിവരം പെൺകുട്ടി നേരത്തെ വീട്ടിൽ പറഞ്ഞിരുന്നു.
ശനിയാഴ്ചയും സുമിയും യുവാവും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് പെൺകുട്ടി ശ്വാസം മുട്ടലിന് കഴിക്കുന്ന ഗുളികകൾ ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. വീട്ടുകാർ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇന്നലെ വീട്ടുകാർ സുമിയുടെ സുഹൃത്തിനെ വിളിച്ചുവരുത്തിയിരുന്നു. ഇനി സുമിയുമായി യാതൊരു ബന്ധവും പാടില്ലെന്നും വിലക്കി.
തുടർന്ന് രാത്രിയോടെ ഉണ്ണിയും സുമിയും റോഡിന് സമീപത്ത് നിന്ന് സംസാരിക്കുന്നത് വീട്ടുകാർ കണ്ടിരുന്നു. കുറച്ച് സമയം കഴിഞ്ഞ് ഇവരെ കാണാതായതോടെ പെൺകുട്ടിയുടെ അമ്മയും സഹോദരിയും നടത്തിയ തിരച്ചിലിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്നു വർഷം നീണ്ട പ്രണയം; മറ്റൊരാളുമായുള്ള സൗഹൃദം വില്ലനായി; തിരുവനന്തപുരത്ത് യുവാവ് കാമുകിയെ കൊലപ്പെടുത്തി ജീവനൊടുക്കിയത് സംശയത്തെ തുടർന്ന്
Advertisements