തിരുവനന്തപുരം: സംസ്ഥാനത്ത് 83.87 ശതമാനം വിദ്യാർത്ഥികൾ ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത പഠനത്തിന് അർഹത നേടി. പരീക്ഷ എഴുതിയവരിൽ 302865 വിദ്യാർത്ഥികൾ ഉന്നത വിജയത്തിന് യോഗ്യത നേടി. 83.87 ശതമാനം. 87.94 ശതമാനം വിദ്യാർത്ഥികളാണ് കഴിഞ്ഞ തവണ ഉന്നത വിദ്യാഭ്യാസത്്തിന് യോഗ്യത നേടിയത്.
172062 ആൺകുട്ടികളും, 189029 പെൺകുട്ടികളുമാണ് പരീക്ഷ എഴുതിയത്. 1205 ആൺകുട്ടികളും 305 പെൺകുട്ടികളുമാണ് ടെക്‌നിക്കൽ വിഭാഗത്തിൽ പരീക്ഷ എഴുതിയത്.
422890 വിദ്യാർത്ഥികളാണ് ഇക്കുറി പ്ലസ്ടു പരീക്ഷ എഴുതിയത്. ഗ്രേഡ് മാർക്ക് ഇല്ലെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നത്. 2005 പരീക്ഷാ കേന്ദ്രങ്ങളിലാണ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. ജൂലായ് 25 മുതൽ സേ പരീക്ഷ നടക്കും.
പരീക്ഷാ ഫലം ഇവിടെ അറിയാം- http://keralaresults.nic.in http://dhsekerala.gov.in http://prd.kerala.gov.in
ഹയർസെക്കൻഡറിയിൽ 83.87 ശതമാനം വിജയം; വിജയശതമാനത്തിൽ കുറവ്; ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി
Advertisements