പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു; ആക്രമണം കടുപ്പിച്ച് സൈന്യം

ശ്രീനഗർ:
തെക്കൻ കാശ്മീരിലെ പുൽവാമ ജില്ലയിലെ തുജ്ജാൻ മേഖലയിലും വടക്കൻ കാശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിലും ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ആക്രമണത്തിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഭീകരരുടെ ആക്രമണം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് ഒളിച്ചിരുന്ന ഭീകരർ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കാൻ ശ്രമിച്ചത്. അതേസമയം, സോപോർ ടൗണിൽ ഇന്ന് പുലർച്ചെയാണ് മറ്റൊരു ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിനിടെ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നും കാശ്മീർ സോൺ പൊലീസ് ട്വീറ്റിലൂടെ പറഞ്ഞു.

Advertisements

Hot Topics

Related Articles