ഡൽഹിയിൽ നടന്ന ദേശീയ യോഗാ ഒളിമ്പിയാഡിൽ രേവതി രാജേഷ് സ്വർണ്ണ മെഡൽ നേടി ദേശീയ തലത്തിൽ ശ്രദ്ധേയമായി

എരുമേലി: ഡൽഹിയിൽ നടന്ന ദേശീയ യോഗ ഒളിമ്പിയാഡിൽ കേരളത്തെ പ്രതിനിധികരിച്ച് രേവതി രാജേഷ് സ്വർണ്ണം നേടി. വെൺങ്കുറിഞ്ഞി എസ് എൻ ഡി പി ഹയർ സെക്കന്ററി സ്ക്കൂളിലെ പത്താം തരം വിദ്യാർത്ഥിനി കൂടിയാണ് കുമാരി രേവതി. രേവതി യെ കഴിഞ്ഞ 5 വർഷമായി യോഗ പരിശീലിപ്പിക്കുന്നത് റെജി ടീച്ചറാണ്. സ്കൂൾ മാനേജ്മെന്റും അദ്ധ്യാപകരും വിദ്യാർത്ഥികളും വളരെയധികം സന്തോഷങ്ങലുമാണ്. തിരുവനന്തപുരത്ത് നടന്ന കേരള യോഗ ചാബ്യൻ ഷിപ്പിൽ സംസ്ഥാന സ്വർണ്ണമെഡലും ദേശീയ മൽസരത്തിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യതയും നേടിയിരുന്നു.. എരുമേലി ഗ്രാമ പഞ്ചായത്ത് ഇരുപതാംവാർഡ് അംഗം നാസ്സർ പനച്ചിയുടെ നേതൃത്വത്തിൽ വാർഡി ന്റെ കൂട്ടായ്മ എരുമേലി റോട്ടറി ക്ലബ്ബിൽ ചേർന്ന സമ്മേളനത്തിൽ രേവതിയെ ആദരിച്ചിരുന്നു. സ്വർണ്ണമെഡലുമായി എത്തുന്ന രേവതി മോളെ വരവേൽക്കാൻ നാടും എരുമേലി പൗരാവലിയും കാത്തിരിക്കുകയാണ്.

Advertisements

Hot Topics

Related Articles