കോട്ടയം : പ്രധാൻ മന്ത്രി ആവാസ് പദ്ധതിയിൽ പെടുത്തി ആയിരക്കണക്കിന് ഭവനങ്ങൾ പൂർത്തികരിച്ച നഗരസഭയിൽ അവ ലൈഫ് പദ്ധതിയുടേത് ആണന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ അവാർഡുകൾ സ്വീകരിച്ച നഗരസഭാ ഭരണകൂടം മാപ്പ് പറയണമെന്ന് ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി എസ്.രതീഷ് ആവശ്യപ്പെട്ടു. വിവരാവകാശ പ്രകാരം ലൈഫ് പദ്ധതിയുടെ പരിധിയിൽ ഒരു വീടുപോലും നൽകിയിട്ടില്ല. അതേസമയം പി.എം.എ.വൈ പദ്ധതിയിൽ 1100 വീടുകളുടെ എഗ്രിമെന്റ് പൂർത്തിയായി. 700 വീടുകൾ പണിതു നൽകി. പുതിയ 800 അപേക്ഷകൾക്ക് കൂടി കേന്ദ്ര സർക്കാർ അംഗീകാരം നൽകി. വാസ്തവം ഇതായിരിക്കെ നഗരവാസികളെ തെറ്റദ്ധരിപ്പിച്ച നഗരസഭ മാപ്പ് അർഹിക്കുന്നില്ല. കേന്ദ്ര പദ്ധതികൾ പേര് മാറ്റി കേരളത്തിൽ നടപ്പിലാക്കുന്നതിന്റെ ഉത്തമ ഉദാഹരണം ആണീ സംഭവം. തെറ്റ് തിരുത്താൻ തയാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ ബി ജെ പി ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്ത്വം നൽകുമെന്നും രതീഷ് അറിയിക്കുന്നു