തൃശൂർ: പ്ലസ്ടു കെമിസ്ട്രി പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനം നൊന്ത് രണ്ടു പെൺകുട്ടി വീടിനുള്ളിൽ തൂങ്ങി മരിച്ചു. തൃശൂരിലും ആലപ്പുഴയിലുമാണ് രണ്ടു പെൺകുട്ടികൽ തൂങ്ങി മരിച്ചത്. രണ്ടു പേരും പ്ലസ്ടു പരീക്ഷയിൽ പരാജയപ്പെട്ടതിനു പിന്നാലെയാണ് കുട്ടികൾ ജീവനൊടുക്കിയത്.
പുറപ്പാട് നാഗപറമ്പ് രതീഷ് അമ്പിളി ദമ്പതികളുടെ മകൾ ആരതിയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ആരതി പുറക്കാട് എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിൽ സയൻസ് ഗ്രൂപ്പ് വിദ്യാർത്ഥിനിയായിരുന്നു. പ്ലസ്ടുവിന് കെമിസ്ട്രി പരീക്ഷയിൽ പെൺകുട്ടി പരാജയപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. ആലപ്പുഴയിലും സമാന രീതിയിൽ പരീക്ഷയിൽ പെൺകുട്ടി പരാജയപ്പെട്ടതിനെ തുടർന്നു ജീവനൊടുക്കിയിരുന്നു.
പ്ലസ്ടു കെമിസ്ട്രി ചതിച്ചു; തൃശൂരിൽ പെൺകുട്ടി വീടിനുള്ളിൽ തൂങ്ങി മരിച്ചു; പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്നു ആലപ്പുഴയിലും പെൺകുട്ടി ജീവനൊടുക്കി
Advertisements