മഴക്കാല പൂർവ്വ രോഗങ്ങളെ കാര്യക്ഷമമായി നേരിടാൻ പഞ്ചായത്ത് തല ആശ വർക്കർമാരുടെ യോഗം ചേർന്നു

പെരുവന്താനം: പെരുവന്താനം പഞ്ചായത്തിലെ പതിനാല് വാർഡുകളിലെ ആശ വർകർമാരുടെ യോഗവും പ്രവർത്തനങ്ങളുടെ വിലയിരുത്തലും നടന്നു. ജനങ്ങളുടെ ആരോഗ്യ സ്ഥിതി, പാലിയേറ്റീവിൻ്റെ പ്രവർത്തനങ്ങൾ, മഴക്കാല പൂർവ്വ ശുചീകരണം, പ്രധിരോധ കുത്തിവെപ്പുകൾ എന്നീ വിഷയങ്ങളിൽ ചർച്ച നടന്നു.
പഞ്ചായത്തിലെ ആരോഗ്യ മേഖലക്ക് മുതൽക്കൂട്ടായി മാറിയ ആശാ പ്രവർത്തകരുടെ പ്രവർത്തനത്തെ പഞ്ചായത്ത് പ്രസിഡൻ്റ് ഡോമിന സജി ഉദ്ഘാടന പ്രഭാഷണത്തിൽ പ്രത്യേകം അഭിനന്ദിച്ചു, വൈസ് പ്രസിഡൻ്റ് ഷാജി പുല്ലാട്ട് അധ്യക്ഷത വഹിച്ചു, ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് സ്വാഗതം ആശംസിച്ചു, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയപേഴ്സൺ ജാൻസി, സാഗി കോഡിനേറ്റർ സൂഹൈൽ വി എ, ജെ എച് ഐ ശ്യാം എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു ലേഡി ഹെൽത്ത് ഇൻസ്പെക്ടർ മോളി ജോർജ് നന്ദി അറിയിച്ചു.

Advertisements

Hot Topics

Related Articles