യോഗയിൽ പരിശീലനം നേടാൻ ക്ഷീരകർഷകരും ; കൂരോപ്പടയിൽ യോഗാ മഹോത്സവം സംഘടിപ്പിച്ചു

പുതുപ്പള്ളി : എറണാകുളം മേഖലാ സഹകരണ ക്ഷീരോല്പാദക യൂണിയൻ്റെ നേതൃത്വത്തിൽ കൂരോപ്പട ക്ഷീരോല്പാദക സംഘം യോഗാ മഹോത്സവം സംഘടിപ്പിച്ചു. കൂരോപ്പട സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗാ മഹാത്സവം ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി.എം ജോർജ് ഉദ്ഘാടനം ചെയ്തു.

Advertisements

സംഘം പ്രസിഡൻ്റ് പി.എം സ്കറിയ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗോപി ഉല്ലാസ്, പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട, മിൽമ മേഖലാ യൂണിയൻ ഭരണ സമിതിയംഗം സോണി ഈറ്റയ്ക്കൽ, ബോണി, എ.ബി രാധാകൃഷ്ണൻ, രശ്മി എന്നിവർ സംസാരിച്ചു.

Hot Topics

Related Articles