ചികിത്സയ്ക്കായി അമേരിക്കയിൽ നിന്നും മരുന്നെത്തി:ഗൗരി ലക്ഷ്മി ഇന്ന് ആശുപത്രിയിൽ അഡ്മിറ്റാവും

കോഴിക്കോട്: സ്പൈനല്‍ മസ്കുലര്‍ അട്രോഫി രോഗം ബാധിച്ച പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശി ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി കുടുംബം കോഴിക്കോടെത്തി.

Advertisements

കുഞ്ഞിന്‍്റെ ചികിത്സയ്ക്കായുള്ള മരുന്ന് യുഎസ് കമ്ബനിയില്‍ നിന്ന് ഇന്നലെ രാത്രിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി. ഇന്ന് കുട്ടിയെ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

9.25 കോടി രൂപ നല്‍കിയാണ് ചികിത്സ സഹായ സമിതി മരുന്നിന് ഓര്‍ഡര്‍ നല്‍കിയത്. സുമനസുകളുടെ സഹായത്തോടെ 13 കോടി 15 ലക്ഷം രൂപയാണ് ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി ഇതുവരെ സമാഹരിച്ചത്. 16.5 കോടി രൂപയാണ് ചികിത്സയ്ക്ക് ആകെ വേണ്ടത്. ഇനി ബാക്കി തുക കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് ചികിത്സ കമ്മിറ്റി. പ്രവാസി വ്യവസായി എം എ യൂസഫലി ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി 25 ലക്ഷം രൂപയുടെ സഹായം നല്‍കിയിരുന്നു. പാലക്കാട് കോഴിക്കോട് റൂട്ടിലോടുന്ന 40 ബസുകള്‍ തങ്ങളുടെ ഒരു ദിവസത്തെ മുഴുവന്‍ വരുമാനവും ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്ക് വേണ്ടി നല്‍കിയിരുന്നു.

Hot Topics

Related Articles