കൂരോപ്പട ഗ്രാമ പഞ്ചായത്ത് വായനാദിനാചരണം സംഘടിപ്പിച്ചു

കോത്തല: കൂരോപ്പട ഗ്രാമ പഞ്ചായത്ത് സി.ഡി.എസിൻ്റെയും 10, 11 വാർഡുകളുടെയും  നേതൃത്വത്തിൽ വായനാ വാരാഘോഷത്തിൻ്റെ ഭാഗമായി  വായനാദിനാചരണം കോത്തലയിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ ചെറിയാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കുഞ്ഞൂഞ്ഞമ്മ കുര്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ രാജമ്മ ആഡ്രൂസ്, പഞ്ചായത്ത് അംഗം പി.എസ് രാജൻ, പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട, അസി.സെക്രട്ടറി ഫെൻ അലക്സ്, ജോജി കുട്ടുമ്മേൽ,  സി.ഡി.എസ് ചെയർപേഴ്സൺഅന്നമ്മ ഉലഹന്നാൻ, സി.ഡി.എസ് ഭാരവാഹികളായ സൗമ്യാ മനോജ്, അനില എന്നിവർ പ്രസംഗിച്ചു.
ജോജി കൂട്ടുമ്മേൽ നയിച്ച ക്ലാസിൽ നിരവധി പേർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles