ബഫർ സോൺ: ഇൻഫാം കർമപരിപാടികൾ ആവിഷ്‌കരിച്ചു; ഇൻഫാം ലീഗൽ സെൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു

കാഞ്ഞിരപ്പള്ളി: ബഫർ സോൺ വിഷയത്തിൽ വിവിധ കർമപരിപാടികൾ ഇൻഫാം ആവിഷ്‌കരിച്ചതായി കാഞ്ഞിരപ്പള്ളി കാർഷികജില്ല ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ പറഞ്ഞു. ബഫർ സോൺ വിഷയത്തിൽ ഇൻഫാമിന്റെ ലീഗൽ സെൽ കോടതിയെ സമീപിക്കുന്നതിന് വേണ്ട നടപടികളെടുക്കും. ഇൻഫാമിന്റെ ലീഗൽ സെല്ലിന്റെ നേതൃത്വത്തിൽ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിനെയും സെൻട്രൽ എംപവേർഡ് കമ്മിറ്റിയെയും സമീപിച്ച് പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കും. സുപ്രീം കോടതിയുടെ വിധിപ്രകാരം ബഫർ സോൺ വിഷയത്തിൽ ജനങ്ങൾക്ക് ആശങ്കയുള്ളപക്ഷം കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിനെയും സെൻട്രൽ എംപവേർഡ് കമ്മിറ്റിയെയും സമീപിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. ആയതിനാൽ ഈ വിഷയത്തിൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് സർക്കാരിനെ ബോധ്യപ്പെടുത്താനായി ഗ്രാമ, താലൂക്ക്, ജില്ല, സംസ്ഥാന തലത്തിൽ ഇൻഫാം ബോധവത്കരണ, സമര പരിപാടികൾ ആവിഷ്‌കരിക്കും. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും മറ്റ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അധ്യക്ഷന്മാരെയും ബഫർ സോൺ വിഷയത്തിലുള്ള ആശങ്ക നേരിട്ട് അറിയിക്കുകയും പ്രത്യേക നിയമസഭ കൂടി ജനങ്ങളെ ദുരിതത്തിൽ നിന്ന് രക്ഷിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണത്തോടെ ഒന്നിച്ച് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിനെയും സെൻട്രൽ എംപവേർഡ് കമ്മിറ്റിയെയും സമീപിക്കാനായി സമ്മർദം ചെലുത്തുകയും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ മാനിക്കണമെന്നും ബഫർ സോൺ വനാതിർത്തിയിൽ തന്നെ നിലനിർത്തണമെന്നും ഇൻഫാം ആവശ്യപ്പെടും. എംപിമാർ, എംഎൽഎമാർ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പാർട്ടി അധ്യക്ഷന്മാർ എന്നിവരെ ഗൗരവം ബോധ്യപ്പെടുത്തുകയും അതിനായി വേണ്ടിവന്നാൽ ബോധവത്കരണ പരിപാടികളും സംവാദങ്ങളും സമരപരിപാടികളും നടത്തുമെന്നും ഫാ. തോമസ് മറ്റമുണ്ടയിൽ യോഗത്തിൽ അറിയിച്ചു

Advertisements

Hot Topics

Related Articles