ഹണീബീയ്ക്ക് അറുപത് രൂപ കൂടും; ബക്കാർഡിയ്ക്ക് കൂടുക 150 രൂപ; മദ്യത്തിന്റെ നികുതി പുതുക്കിയതോടെ ബിയറിനു പത്തു രൂപയും കൂടും; ബാറിൽ നിന്നു പാഴ്‌സലായി മദ്യം വാങ്ങാം: പുതുക്കിയ മദ്യവില അറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യ നികുതി വർധിപ്പിച്ചതിനു പിന്നാലെ പുതുക്കിയ വിലയുടെ പട്ടിക പുറത്തുവിട്ടു ബവ്‌റിജസ് കോർപറേഷൻ. ബീയർ, വൈൻ എന്നിവയ്ക്ക് 10 ശതമാനവും മറ്റുള്ളവയ്ക്ക് 35 ശതമാനം വരെയും നികുതി വർധിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.
ബാറുകളിൽ നിന്നു മദ്യക്കുപ്പികൾ പാഴ്‌സൽ നൽകാനും അനുമതി നൽകി. ഓൺലൈൻ ടോക്കൺ സംവിധാനം അടക്കം പുതിയ തീരുമാനങ്ങൾ നടപ്പാക്കാൻ അബ്കാരി നിയമത്തിൽ ഭേദഗതിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി.
ചില ബ്രാൻഡുകളുടെ പുതിയ വില. പഴയ വില ബ്രാക്കറ്റിൽ
ഹണിബീ 620 (560)
സെലിബ്രേഷൻ 580 (520)
ഓൾഡ് മങ്ക് റം 850 (770)
എംസി ബ്രാൻഡി 620 (560)
എംഎച്ച് ബ്രാൻഡി 910 (820)
ബക്കാർഡി 1440 (1290)
സിഗ്‌നേച്ചർ 1410 (1270)
മാജിക് മൊമന്റ്‌സ് 1010 (910)
ബീയറിന് 10രൂപ മുതലും വൈനിന് 25രൂപ മുതലും കൂടും
കിങ്ഫിഷർ 110 (100)

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.