രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവം; കോൺഗ്രസ് പാമ്പാടിയിൽ പ്രതിഷേധിച്ചു

പാമ്പാടി: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ് എഫ് ഐ ക്കാരുടെ നടപടിക്കെതിരെ പാമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനവും പ്രതിഷേധയോഗവും നാത്തി. മണ്ഡലം പ്രസിഡന്റ് കെ ആർ ഗോപകുമാർ അധ്യക്ഷത വഹിച്ച യോഗം ഡി സി സി സെക്രട്ടറി ഷേർളി തര്യൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞ് പുതുശ്ശേരി, അനിയൻ മാത്യു, സിജു കെ ഐസക്ക്, മാത്തച്ചൻ പാമ്പാടി, ജോർജ് പാമ്പാടി, എൻ ജെ പ്രസാദ്, അനീഷ് ഗ്രാമറ്റം, പി എസ് ഉഷാകുമാരി, സെബാസ്റ്റ്യൻ ജോസഫ് , എം സി ബാബു, എബി ജേക്കബ്, ബിജു പുത്തൻകുളം, എസ് കെ രവി, രതീഷ് തോട്ടപ്പള്ളി എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles