പീരുമേട് താലൂക്ക് ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉത്ഘാടനം നടത്തി ; വീഡിയോ കാണാം

പീരുമേട്:പെട്രോനെറ്റ് എൽ എൻജിയുടെ സി എസ് ആർ ഫണ്ട്ഉപയോഗിച്ച് പീരുമേട് താലൂക്ക് ആശുപത്രിയിൽ പണികഴിപ്പിച്ച ലാബോട്ടറി വെയിറ്റിംഗ് ഏരിയ ലിങ്ക് ആർട്ട് ക്ലിനിക്ക്, ഐ സി ടി സി ലാബ്എന്നിവയുടെ  ഉത്ഘാടനം പീരുമേട്എം.എൽ.എ വാഴൂർ സോമൻ  നിർവഹിച്ചു. പീരുമേട് താലൂക്കിൽ വിവിധ തോട്ടങ്ങളിലായി 160 ൽ പരം ആശുപത്രികൾ ഉണ്ടായിരുന്നു. ക്ലിനിക്ക് , ഗാർഡൻ ഹോസ്പിറ്റൽ, ഗ്രുപ്പ് ഹോസ്പിറ്റൽ എന്നിവയിൽ അരണക്കലിലെ വിജി എം എസ് ആശുപത്രി മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് എം എൽ എ പറഞ്ഞു.

Advertisements

വണ്ടി പെരിയാറ്റിൽ ഒരു ജനറൽ ആശുപത്രി വേണമെന്നും അദ്ദേഹം അവശ്യ പെട്ടു. സാധാരണക്കാരുടെ ആരോഗ്യം സംരക്ഷിക്കാനാണ് മുഖ്യ പരിഗണനയെന്ന് കളക്ടർ ഷീബാ ജോർജും പീരുമേട് താലൂക്ക് ആശുപത്രിയുടെ വികസ പ്രവർത്തനങ്ങൾ ധ്രുതഗതിയിൽ പൂർത്തിയാക്കുമെന്ന് ഡി ഡി സി അർജുൻ പാണ്ഡ്യനും പറഞ്ഞു
നിലവിലെ പ്രവർത്തനങ്ങളുടെ സ്ഥിതി സുപ്രണ്ട് ഡോ. അനന്ത് വിശദീകരിച്ചു.
അഴുത ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ്
പി.എം നൗഷാദ്  അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടുക്കി  ജില്ലാ കളക്ടർ , ഷീബ ജോർജ്ജ് ഐ.എ.എസ്, ഡി.ഡി.സി അർജുൻ പാണ്ഡ്യൻ ഐ.എ.എസ്  ഡോ.അനന്ത്. എം സുപ്രണ്ട് ,താലൂക്ക് ആശുപത്രി പീരുമേട് , ,ഡോ.ജേക്കബ് വർഗ്ഗീസ് ജില്ലാ മെഡിക്കൽ ആഫീസർ , ഡോ.അനൂപ് കെ   ഡി പി എം ഇടുക്കി, സാബു.എസ് പ്രസിഡന്റ് പീരുമേട് ഗ്രാമപഞ്ചായത്ത് , സ്മിതമോൾ ചെയർപേഴ്സൺ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അഴുത ബ്ലോക്ക് പഞ്ചായത്ത് കൂടാതെജനപ്രതിനിധികൾ, എച്ച്.എം.സി മെമ്പർമാർ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ  എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles