എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ മിടായിക്കുന്നം ശാഖയിൽ യൂത്ത് മൂവ്മെന്റ് രൂപികരിച്ചു

വൈക്കം : എസ് എൻ ഡി പി യോഗം കെ ആർ നാരയണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 6009 – മിടായിക്കുന്നം ശാഖയുടെ യൂത്ത് മൂവ്മെന്റ്- രൂപികരണ യോഗത്തിൽ യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് അഭിലാഷ് രാമൻ കുട്ടി അധ്യക്ഷതവഹിച്ചു. യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. യുണിയൻ യൂത്ത് മുവ്മെന്റ് സെക്രട്ടറി മനീഷ് എ. എസ് സ്വാഗതം ആശംസിച്ചു.

Advertisements

യൂണിയൻ കൗൺസലർ അജീഷ് കുമാർ , ശാഖാ പ്രസിഡന്റ് സത്യൻ മലങ്കോട്ടിൽ, സെക്രട്ടറി രാധാമണി ലലപ്പൻ , ശാഖ വനിതാ സംഘം പ്രസിഡന്റ് ബിന്ദു, ശാഖാ യൂത്ത് മൂവ്മെന്റ് ഭാരവാഹികളായി പ്രസിഡന്റ് -സജേഷ് ടി.കെ,വൈസ് പ്രസിഡന്റ്-അമൽ ബാബു. സെക്രട്ടറി- ഷാരു രാഘവൻ ,ട്രഷറർ -മോനിഷ് . കമറ്റിയംഗങ്ങളായി രാഗേഷ് അറക്കൽ തേജസ്, രാഗേഷ് ഒ.ആർ, അഖിൽ ബിജു, ഉണ്ണി മഠത്തിൽ, കണ്ണൻ ഡി.വി, ശരത്ത് സലജൻ, ഉണ്ണി കരിമാങ്കൻ, രതിഷ് ഒ.ആർ, മഹേഷ് കൊച്ചു പറമ്പിൽ എന്നിവരെയും തെരഞ്ഞെടുത്തു.

Hot Topics

Related Articles