കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 29 ബുധനാഴ്ച വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്നത് ഈ സ്ഥലങ്ങളിൽ

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 29 ബുധനാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൊച്ചുപറമ്പ്, പങ്ങട എൻ.എസ്.എസ് പടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 09-മുതൽ വൈകിട്ട് 05 വരെ വൈദ്യുതി ഭാഗീകമായി മുടങ്ങും.
പള്ളിക്കത്തോട് ആറാട്ടുകവല, മുണ്ടൻ കവല, ചപ്പാത്ത്, മുക്കാലി, രണ്ടാം തോട്, മൈലാടിക്കര, കദളിമറ്റം, പാട്ടു പാറ, കുറുങ്കുടി, തെക്കു ന്തല ഭാഗങ്ങളിൽ 8.30 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന അടുക്കം, മേലടുക്കം മേലേമേലടുക്കം ചാമപ്പാറ, വെള്ളാനി,മേസ്തിരിപ്പടി, പള്ളിവാതിൽ,തീക്കോയി ടൗൺ, മംഗളഗിരി എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മലേപറമ്പ് , മഞ്ചാടിക്കര , വാരിയത്ത്കുളം , വാര്യർ സമാജം , വാഴപ്പള്ളി അമ്പലം എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09:30 മുതൽ 01:00 മണി വരെയും പറക്കവെട്ടി , ഓയിൽ മിൽ , റെയിൽവേ ബൈപ്പാസ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ 01:00 മണി മുതൽ 06:00 മണി വരെ വൈദ്യുതി മുടങ്ങും.
പൈക സെക്ഷന്റെ പരിധിയിൽ വരുന്ന കാപ്പുകയം, കുന്നപ്പള്ളി, കാരക്കുളം, പാമ്പോലി ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അറുപുഴ, ആലുമ്മൂട്, സ്വരാജ്, തളിക്കൊട്ട, ഇടക്കാട്ടുപള്ളി, ഉപ്പൂട്ടിൽകവല, ശവക്കോട്ട, അണ്ണാൻ കുന്ന് എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചൂരക്കുറ്റി, കന്നുകുഴി, റബർ വാലി, തെക്കേപ്പടി, കയ്പനാട്ട് പടി ട്രാൻസ്‌ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles