ആർ.കെ
പൊളിറ്റിക്കൽ റിപ്പോർട്ടർ
കോട്ടയം : യു.ഡി.എഫ് പ്രവർത്തരെയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും കളക്ടറേറ്റിന് മുന്നിലേയ്ക്ക് നയിച്ച് കൊണ്ട് ചെന്ന് പൊലീസിന്റെ തല്ല് തലങ്ങും വിലങ്ങും വാങ്ങി നൽകിയ യു.ഡി.എഫ് ജില്ല ചെയർമാൻ കേസിൽ നിന്നും രക്ഷപെട്ടു. കഴിഞ്ഞ ദിവസം കളക്ടറേറ്റിന് മുന്നിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ജില്ല കൺവീനർ സജി മഞ്ഞക്കടമ്പൻ അടക്കം 19 പേർക്ക് എതിരെ കേസെടുത്തപ്പോഴാണ് ജില്ലാ ചെയർമാൻ ആയ ജോസി പതിയെ രക്ഷപെട്ടത്. പരിപാടിയുടെ സംഘാടകൻ കൂടിയായ ജോസിയ്ക്കെതിരെ പൊലീസ് കേസെടുക്കാത്തത് ഒത്തു തീർപ്പിന്റെ ഭാഗമാണ് എന്നും ആരോപണം ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ സംഘർഷത്തിലും ലാത്തി ചാർജിലും ഇത് വരെ 19 പേരുടെ പേരുകളാണ് പൊലീസ് പ്രഥമ വിവര റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഒൻപത് പേരെ നിലവിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് പരിപാടിയുടെ സംഘാടകൻ കൂടിയായ ജോസിയുടെ പേര് എഫ് ഐ ആറിൽ ഇല്ലാത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യു.ഡി.എഫ് ജില്ലാ കൺവീനർ സജി മഞ്ഞക്കടമ്പൻ , ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് , വി.കെ അനിൽ കുമാർ , നഗരസഭ അംഗം എം.പി സന്തോഷ് കുമാർ , ജെ. ജി പാലക്കലോടി , രാഹുൽ മറിയപ്പള്ളി , സിബി കൊല്ലാട് , സി ജോ ജോസഫ് എന്നിവർ അടക്കം 19 പേർക്കെതിരെയാണ് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസ്. ഇവരിൽ പി.കെ വൈശാഖും , സിബി കൊല്ലാടും , , സി ജോ ജോസഫും , രാഹുൽ മറിയപ്പള്ളിയും പൊലീസിന്റെ ലാത്തിയടിയിൽ പരിക്കേറ്റവരാണ്.
ഇവരെ പോലും കേസിൽ പ്രതിയാക്കിയപ്പോഴാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവ് കേസിൽ നിന്നും രക്ഷപെട്ടത്. നൂറ് കണക്കിന് പ്രവർത്തകർക്ക് നേതൃത്വം നൽകുകയും സംഘർഷത്തിന് മുൻപ് നടന്ന യോഗത്തിൽ സ്വാഗതം പറയുകയും ചെയ്ത നേതാവ് എങ്ങിനെ കേസിൽ നിന്ന് ഒഴിവായി എന്ന സംശയമാണ് ഉയരുന്നത്. സാധാരണ ഗതിയിൽ ഒരു പ്രകടനം സംഘർഷത്തിൽ കലാശിച്ചാൽ പ്രകടനത്തിന്റെ സംഘാടകർക്ക് എതിരെയാണ് ആദ്യം കേസ് എടുക്കുക. കോട്ടയത്ത് ഇതും ഉണ്ടായില്ല. ഇതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.