മുംബൈ: മഹാരാഷ്ട്രയിൽ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടത്തരുതെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി. വിശ്വാസവോട്ടെടുപ്പിന് സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ച സുപ്രീം കോടതി നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താൻ അനുവാദവും നൽകി. ഇതോടെ നാളെ മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഗവർണറുടെ നീക്കങ്ങൾക്ക് കോടതി അനുമതി നൽകുകയായിരുന്നു. ഈ സാഹചര്യത്തിൽ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതോടെ മഹാരാഷ്ട്രയിൽ ഭരണമാറ്റമുണ്ടാകുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.
Advertisements