പാമ്പാടി : സഹൃദയ ഗ്രന്ഥശാലയുടെയും പാമ്പാടി സർവീസ് സഹകരണ ബാങ്കിന്റെയും നേതൃത്വത്തിൽ സൗത്ത് പാമ്പാടി സഹൃദയ സ്റ്റേഡിയത്തിൽ ആരംഭിച്ച ബാഡ്മിൻറൺ കോർട്ട് പ്രവർത്തനമാരംഭിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ എം രാധാകൃഷ്ണൻ പാമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ റെജി സഖറിയ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് സി എം മാതൃ യോഗത്തിൽ അധ്യക്ഷനായി ബാങ്ക് വൈസ് പ്രസിഡണ്ട് വി എം പ്രദീപ് ഗ്രന്ഥശാല സെക്രട്ടറി സാജൻ ശ്യാമുവൽ പഞ്ചായത്ത് അംഗം കെ കെ തങ്കപ്പൻ കെ കെ ജോർജ് ഏലിയാസ് കെ എബ്രഹാം എന്നിവർ സംസാരിച്ചു. സ്റ്റേഡിയത്തിൽ വോളിബോൾ പരിശീലനത്തിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
Advertisements