അബുദാബി: ദുബായ് മാർത്തോമാ യുവജനസഖ്യത്തിന്റെ ഗോൾഡൻ ജൂബിലിയുടെ ഉദ്ഘാടനവും, 2022-2023 വർഷത്തെ പ്രവർത്തന ങ്ങളുടെ ഉദ്ഘാടനവും 2022 ജൂലൈ മൂന്നിനു രാവിലെ 11 മണിക്ക് ആരാധനക്ക് ശേഷം ദുബായ് മാർത്തോമാ ഇടവകയിൽ നടക്കും. മലങ്കര മാർത്തോമാ സുറിയാനി സഭയുടെ തിരു -കൊല്ലം , കൊട്ടാരക്കര എന്നീ ഭദ്രസന അധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ ബർണബാസ് സഫറോൺ മെത്രോപ്പോലീത്ത ഉൽഘാടനകർമം നിർവഹിക്കുന്നത് ആണ്. ടി. എൻ. പ്രതാപൻ എം.പി യോഗത്തിൽ മുഖ്യാഥിതി ആയിരിക്കും.
Advertisements