ജനകീയാസൂത്രണം 25-ാം വാർഷികം – ഓൺലൈൻ സേവനത്തിനുള്ള പരിശീലന പരിപാടി ഏറ്റെടുത്ത് കേരള എൻ.ജി.ഒ യൂണിയൻ

കൊച്ചി : ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായി രായമംഗലം ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് ഇ-സേവനം ഉറപ്പാക്കുന്നതിന് കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഓൺലൈൻ പരിശീല പരിപാടി സംഘടിപ്പിച്ചു.രായമംഗലം ഗ്രാമ പഞ്ചായത്തിലെ ജനങ്ങളെ സർക്കാരിന്റെ ഓൺലൈൻ സേവനങ്ങളെ സംബന്ധിച്ച് ബോധവത്കരിക്കുക.ഓൺ ലൈൻ മുഖേന സർക്കാർ സേവനം നേടുന്നതിലേക്ക് ജനങ്ങളെ പ്രാപ്തരാക്കുക.

Advertisements

രായമംഗലം ഗ്രാമപഞ്ചായത്തിൽ മിതമായ നിരക്കിൽ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ജനസഹായ കേന്ദ്രം ആരംഭിക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. കുറുപ്പംപടി കമ്മ്യൂണിറ്റി ഹാളിൽ വച്ച് രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ്, കേരള എൻ.ജി.ഒ  യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ജാസ്മൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ.എം.രാജേഷ്, കെ.കെ.അനി, സംസ്ഥാന കൗൺസിൽ അംഗം കെ.പി.വിനോദ് തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles