വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാത്തിന്റെയും. സംസ്ഥാന സുരക്ഷ സോസൈറ്റിയുടെയും പോബ്സ് പശുമല എസ്റ്റേറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വണ്ടി പെരിയാർ. :കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം തോട്ടം മേഘലകളിൽ ജോലിക്കായി ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായും എത്തി തുടങ്ങിയതോടെയാണ് ആരോഗ്യ സുരക്ഷാ മുൻ കരുതലിന്റെ ഭാഗമായി വണ്ടിപ്പെരിയാർ പശുമല എസ്റ്റേറ്റ് ഒന്നാം ഡിവിഷനിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. വണ്ടി പ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രം ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് മലേറിയ പരിശോധനയ്ക്കായി മെഡിക്കൽ ക്യാമ്പിൽ രക്തസാമ്പിളുകൾ ശേഖരിച്ചു. ഒപ്പം ആരോഗ്യ സുരക്ഷാവിഷയത്തിൽ ബോധവത്ക്കരണവും നടത്തി. ഇതോടൊപ്പമാണ് സംസ്ഥാന സുരക്ഷ സൊസൈറ്റിയുടെ നേതൃത്വത്തിൽ . ഇതര സംസ്ഥാന തൊഴിലാളികൾക്കായി എച്ച്പ ഐ വി പരിശോധനയും നടത്തിയത് കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് ഇതര സംസ്ഥാന തൊഴിലാളുകൾക്ക് പരിശോധന നടത്തിയത്. മെഡിക്കൽ ക്യാമ്പിൽ ബോധവത്ക്കരണ ക്ലാസും നടത്തി
വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യകേന്ദ്രം ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ രമ്യ ,ജെ പി എച്ച്ജിസാന ,പ്രദീപ് പ്രസാദ്, ആശാവർക്കർമാരായ വിജി, ജാൻസി. എന്നിവരുടെ നേതൃത്വത്തിലാണ് മലേറിയ പരിശോധന നടന്നത്.
മെഡിക്കൽ ക്യാമ്പിൽ അസി: മാനേജർ കോളിൻ , എസ്റ്റേറ്റ് ഡിസ് സ്പൻസറി സ്റ്റാഫ് നേഴ്സ് രേണുക . തുടങ്ങിയവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles