ഇസ്രയേലിൽ ഭരണമാറ്റം; പതിനാലാമത് പ്രധാനമന്ത്രിയായി യായിൽ ലാപിഡ് ചുമതയേറ്റു

ടെൽഅവീവ്: ഇസ്രായേലിന്റെ പതിനാലാമത്തെ പ്രധാനമന്ത്രിയായി ചുമതലയേറ്റ് യായിർ ലാപിഡ്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നഫ്താലി ബെന്നറ്റ് മാറിയതോടെ വിദേശകാര്യ മന്ത്രിയായ ലാപിഡ് പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുകയായിരുന്നു. ഭരണപക്ഷത്തിനെതിരായ പ്രമേയത്തെ സഭയിലെ 92 അംഗങ്ങളും അനുകൂലിച്ചതോടെയാണ് ഭരണസഖ്യം തകർന്നത്. ഇതേതുടർന്ന് ഇസ്രായേൽ പാർലമെന്റ് പിരിച്ചുവിടുകയായിരുന്നു.

Advertisements

നവംബർ ഒന്നിനാണ് ഇസ്രായേലിൽ തെരഞ്ഞെടുപ്പ് നടത്തുക. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വേളയിൽ, അധികാരത്തിൽ താൻ വീണ്ടും തിരികെയെത്തുമെന്ന് മുൻ പ്രധാനമന്ത്രി ആയിരുന്ന നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്. നാലുവർഷത്തിനിടെ അഞ്ചാം തവണയാണ് ഇസ്രായേലിൽ തിരഞ്ഞെടുപ്പ് നടത്തുന്നത്. എത്ര ഗവൺമെന്റ് മാറിമാറി വന്നാലും ഇസ്രായേലിന്റെയും പലസ്തീനിന്റെയും പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടില്ലെന്ന് യായിർ അറിയിച്ചു.

Hot Topics

Related Articles