പെരുവന്താനം സെന്‍റ് ആന്‍റണീസ് കോളേജിന്റെ എക്സലെൻസ് ദിനാഘോഷം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉത്ഘാടനം ചെയ്തു 

മുണ്ടക്കയം : പെരുവന്താനം സെന്‍റ് ആന്‍റണീസ് കോളേജ് സംഘടിപ്പിച്ച എക്സലെൻസ് ദിനാഘോഷം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉത്ഘാടനം ചെയ്തു . കാഞ്ഞിരപ്പള്ളി പീരുമേട് താലൂക്കുകളിൽനിന്നുമായി ഫുൾ എ+ നേടിയ നൂറോളം കുട്ടികളെ ആദരിച്ചു. കോളേജിൽ പുതിയതായി അനുവദിച്ച ബി കോം ലോജിസ്റ്റിക് മാനേജ്‌മന്‍റ്  കോഴ്സിന്‍റെ  ഉത്ഘടനവും നിർവഹിച്ചു. കോളേജ് ചെയർമാൻ  ബെന്നി തോമസിന്‍റെ അദ്ധ്യക്ഷനായി. 

Advertisements

റവ ഡോ മാത്യു പായിക്കാട്ട് (മാനേജർ അമൽജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാഞ്ഞിരപ്പള്ളി) മുഖ്യ പ്രഭാഷണം നടത്തി. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ മെന്‍റർ ശ്രീ അനന്തശങ്കറി ന്‍റെ   നേതൃത്വത്തിൽ രൂപകൽപ്പന ചെയ്ത  അഡ്മിഷൻ കിയോസ്‌ക്  വെരി . റവ ഡോ മാത്യു പായിക്കാട്ട്  ഉത്‌ഘാടനം ചെയ്തു .  റവ ഫാ സിറിൽ തയ്യിൽ (എസ് എം വൈ എം പാലാ രൂപത മുൻ ഡയറക്ടർ) അനുഗ്രഹ പ്രഭാഷണം നടത്തി .  മുഹമ്മദ് നിസാർ (വാർഡ് മെമ്പർ പെരുവന്താനം) റ്റിജോമോൻ ജേക്കബ് (സെക്രട്ടറി), അനന്തശങ്കർ യു എ( ഫാക്കൽറ്റി ഐ എച് ആർ ഡി കുട്ടിക്കാനം)   സുപർണ രാജു (വൈസ് പ്രിൻസിപ്പൽ) രസ്നിമോൾ ഇ എ (വൈസ് പ്രിൻസിപ്പൽ),  രതീഷ് പി ആർ (വൈസ് പ്രിൻസിപ്പൽ),  ഷാന്റിമോൾ  എസ് (സ്റ്റാഫ് സെക്രട്ടറി).

Hot Topics

Related Articles