തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്.സ്വപ്‌നയുടെ ഐഫോണ്‍ പരിശോധനക്ക് വിധേയമാക്കും. ഫോണ്‍ വിവരങ്ങളുടെ കോപ്പി തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് എന്‍ഐഎ കോടതിയെ സമീപിക്കും. ഫോണിലെ വിവരങ്ങള്‍ക്കായി നാളെയാണ് ഇഡി അപേക്ഷ നല്‍കുക.
മുഖ്യമന്ത്രിക്ക് എതിരായ വെളിപ്പെടുത്തലിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ ഉണ്ടെന്ന മൊഴി സ്‌ഥിരീകരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ക്ളിഫ് ഹൗസിലെ രഹസ്യ കൂടിക്കാഴ്‌ചയുടെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നായിരുന്നു സ്വപ്‌നയുടെ മൊഴി. സ്വപ്‌ന സുരേഷ് 2016-17 കാലത്ത് ഉപയോഗിച്ച ഐ ഫോണ്‍ ആണ് പരിശോധിക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. സെക്രട്ടറിയേറ്റിലേക്കും എല്ലാ ജില്ലാ കളക്‌ടറേറ്റുകളിലേക്കും ഇന്ന് യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.