ഇടുക്കി: മറിച്ചിട്ട കവുങ്ങ് വൈദ്യുതി ലൈനിലേയ്ക്കു തട്ടി ഷോക്കേറ്റ നാലുവയസുകാരനായ കുട്ടിക്കൊമ്പന് ദാരുണാന്ത്യം. വണ്ടിപ്പെരിയാർ എച്ച്ബിസി മൂലക്കയത്താണ്് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞത് 4 വയസ് പ്രായം വരുന്ന കൊമ്പൻ ആനയാണ് ചരിഞ്ഞത്. കൂട്ടത്തോടെ എത്തിയ ആനകൾ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കവുങ്ങ് കുത്തിമറിച്ച് വൈദ്യുതി ലൈനിലേക്ക് ഇട്ടതോടെ ലൈൻ കമ്പി പൊട്ടിവീണാണ് ചരിഞ്ഞ ആനയ്ക്ക് ഷോക്കേറ്റത്
ഞായറാഴ്ച രാവിലെ അഞ്ചു മണിയോടുകൂടിയാണ് വണ്ടിപ്പെരിയാർ വള്ളക്കടവിന് സമീപം എച്ച്.ബി.സി മൂലക്കയത്തിന് സമീപമാണ് 4 വയസ് പ്രായം വരുന്ന കൊമ്പനാനയെ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൂലക്കയത്തെ അബീഷ് എന്നയാളുടെ കൃഷിയിടത്തിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വെളുപ്പിന് വലിയ ശബ്ദം കേട്ടതോടെ കരണ്ട് പോയതായും സ്ഥലമുടമയായ അബീഷ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉടൻ തന്നെ കൃഷിയിടത്തിലെത്തിയ അബീഷ് കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയതോടെ കുമളി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി പരിശോധന നടത്തി കൃഷിയിടത്തിൽ കൂട്ടമായെത്തിയ ആനകൾ കൃഷിയിടത്തിൽ നിന്നിരുന്ന ഒരു കവുങ്ങ് കുത്തിമറിച്ചിട്ടത് തൊട്ടടുത്തു കൂടി കടന്നുപോവുന്ന വൈദ്യുതി ലൈനിൽ പതിച്ച് വൈദ്യുതി ലൈൻ പൊട്ടിവീണാണ് ആനയ്ക്ക് വൈദ്യുതാഘാതമേൽക്കുവാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. വനപാലകരുടെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ച് വനമേഘലയിൽ തന്നെ ആനയുടെ മൃതദ്ദേഹം സംസ്‌ക്കരിക്കുവാനാണ് തീരുമാനം
വണ്ടിപ്പെരിയാർ എച്ച്.ബി.സി മൂലക്കയം ഭാഗങ്ങളിൽ വന്യമൃഗങ്ങൾ ജനവാസമേഖലയിലെത്തി കൃഷി നാശം വരുത്തുന്നത് നിത്യ സംഭവമാണ്. കഴിഞ്ഞ ദിവസവും പ്രദേശത്ത് കാട്ടാനക്കൂട്ടമെത്തി. ഏലം കാപ്പി. കുരുമുളക് കവുങ്ങ് തെങ്ങ് തുടങ്ങിയ കൃഷി ദേഹണ്ണങ്ങൾ നശിപ്പിച്ചിരുന്നു.