ഇടുക്കിയിൽ വീടിനുള്ളിൽ കയറി ഗൃഹനാഥനെ ആക്രമിച്ച പ്രതി ഓടിരക്ഷപെട്ടു; ഓടിരക്ഷപെട്ട മോഷ്ടാവ് റോഡരികിൽ മരിച്ച നിലയിൽ; മരിച്ച നിലയിൽ കണ്ടെത്തിയത് സേനാപതി സ്വദേശിയെ

തൊടുപുഴ: ഇടുക്കിയിൽ അർദ്ധരാത്രി വീടിനുള്ളിൽ മോഷണത്തിനായി കയറിയ മോഷ്ടാവിന് ഗൃഹനാഥന്റെ അടിയേറ്റു. അടിയേറ്റ ശേഷം സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെട്ട മോഷ്ടാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെമ്മണ്ണാറിലെ റോഡരികിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടുക്കി ചെമണ്ണാർ സ്വദേശി രാജേന്ദ്രന്റെ വീട്ടിലാണ് മോഷ്ടിക്കാൻ കയറിയത്.

Advertisements

ഇവിടെ വച്ച് രാജേന്ദ്രന്റെ മുഖത്ത് അടിച്ച ശേഷം പ്രതി ഓടിരക്ഷപെടുകയായിരുന്നു. മുഖത്ത് പരിക്കേറ്റ രാജേന്ദ്രൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു പൊലീസ് എത്തി രാജേന്ദ്രനെ ആശുപത്രിയിൽ എത്തിച്ചു. തുടർന്നു മോഷ്ടാവിനായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ചൊവ്വാഴ്ച രാവിലെയോടെ മൃതദേഹം റോഡരികിൽ നിന്നും കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles