കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ജോബി രാജിവച്ചു; രാജി മുന്നണിയിലെ ധാരണ പ്രകാരം

കട്ടപ്പന : നഗരസഭ ചെയർപേഴ്സൺ ബീന ജോബി രാജിവച്ചു. ധാരണ പ്രകാരം രണ്ടര വർഷത്തെ കാലാവധി പൂർത്തീകരിച്ച ശേഷമാണ് രാജി രാജിക്കത്ത് കട്ടപ്പന നഗരസഭ സൂപ്രണ്ടിന് സമർപ്പിച്ചത്. കഴിഞ്ഞ മാസം 28 ന് ധാരണ പ്രകാരം രാജി വയ്ക്കേണ്ടതായിരുന്നു. എന്നാൽ നേതൃത്വത്തിന്റെ തീരുമാനപ്രകാരം ബീന തുടരുകയായിരുന്നു. എന്നാൽ പ്രതിഷേധം എ, ഐ ഗ്രുപ്പുകളിൽ പുകഞ്ഞതിനാൽ ഡി സി സി പ്രസിഡന്റ് സി പി മാത്യുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗ തീരുമാന പ്രകാരം ബീന ഇന്ന് രാജി സമർപ്പിക്കുകയായിരുന്നു.

Advertisements

Hot Topics

Related Articles