അരീപ്പറമ്പിൽ കനത്ത മഴയും കാറ്റും : വീടിന് മുകളിലേക്ക് മരം കടപുഴകി വീണു

അരീപ്പറമ്പ്: ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. അരീപ്പറമ്പ് ചേന്നാട്ട് കെ.പി ശ്രീദേവിയുടെ വീടിന് മുകളിലേക്കാണ് കൂറ്റൻ കിളിഞ്ഞൽ മരം കടപുഴകി വീണത്. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. സമീപവാസിയായ ത്രിവേണി സുധർമ്മയുടെ പുരയിടത്തിൽ നിന്ന മരമാണ് വീണത്.

Advertisements

സംഭവസമയം ശ്രീദേവിയും കൈക്കുഞ്ഞടക്കമുള്ള കൊച്ചുമക്കൾ വീടിനുള്ളിലുണ്ടായിരുന്നു. ശബ്ദംകേട്ട് സമീപത്തെ മുറിയിലേക്ക് മാറിയതിനാൽ ആർക്കും പരിക്കില്ല. വീടിന്റെ മേൽക്കൂര, ബാത്ത് റൂം, ബെഡ്‌റൂം , ഡൈനിംഗ് ഹാൾ, അടുക്കള എന്നിവയുൾപ്പെടെ തകർന്നു. മണർകാട് പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ബി.ബി സുരേഖ സ്ഥലത്തെത്തി.

Hot Topics

Related Articles