ഇടുക്കി ദേവിയാർ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി:മച്ചിപ്ലാവ് ദേവിയാർ പുഴയിൽ ഞായറാഴ്ച വൈകിട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ഇരുമ്പുപാലം ചെറായി പാലത്തിന് സമീപം പുഴയിലാണ് ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.മൂന്ന് ദിവസമായി പോലീസും ഫയർ ഫോഴ്സും , സ്‌കൂബ ടീം തൊടുപുഴയിൽ നിന്നുള്ള ആർ ആർ ടീം പുഴയിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല
മീൻ പിടിക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീണ ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി കളത്തിപ്പറമ്പിൽ തങ്കന്റെ മകൻ അഖിൽ (22) ആണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6 മണിയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാൻ പുറപ്പെട്ട അഖിൽ കാൽവഴുതി പുഴയിലെ കുത്തൊഴുക്കിൽ അകപ്പെടുകയായിരുന്നു.

Advertisements

Hot Topics

Related Articles