കോട്ടയം ഡി വൈ എസ് പി ജെ. സന്തോഷ്കുമാർ ഇനി അഡീഷണൽ എസ്.പി : ബിജു കെ സ്റ്റീഫനും സ്ഥാനക്കയറ്റം ; അനീഷ് കെ.ജി കോട്ടയം ഡി വൈ എസ് പി : പാലായിൽ ഗിരീഷ് പി. സാരഥി എത്തും

കോട്ടയം : കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ് കുമാർ ഇനി അഡീഷണൽ എസ്.പി. സന്തോഷ് കുമാർ അടക്കം സംസ്ഥാനത്തെ 36 ഡിവൈഎസ്പി മാരെ സ്ഥലം മാറ്റി ഉത്തരവായി. ജെ. സന്തോഷ്കുമാറിനെ കോട്ടയത്ത് നിന്ന് കൊല്ലം റൂറലിൽ അഡീഷണൽ എസ്.പിയായാണ് നിയമിച്ചിരിക്കുന്നത്. എറണാകുളം എസ്.എസ്.ബി ഡിവൈഎസ്പി ബിജു കെ. സ്റ്റീഫനാണ് തൃശൂർ അഡീഷണൽ എസ്. പി. ഷാജു പോളാണ് കോട്ടയം അഡീഷണൽ എസ്.പി.കോട്ടയം സബ് ഡിവിഷൻ ഡി വൈ എസ്.പിയായി കണ്ണൂർ ക്രൈം ബ്രാഞ്ചിൽ നിന്നും അനീഷ് കെ.ജി കോട്ടയത്ത് എത്തും. ഗിരീഷ് പി. സാരഥി കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ചിൽ നിന്ന് പാലായിലും , അനീഷ് വി. കോര കേരള പൊലീസ് അക്കാദമിയിൽ നിന്ന് കോട്ടയം ക്രൈം റെക്കോർഡ് സ് ബ്യൂറോയിലേയ്ക്കും , സി.ജോൺ തിരുവനന്തപുരം ക്രൈം ബ്രാഞ്ചിൽ നിന്ന് കോട്ടയം നർക്കോട്ടിക് സെല്ലിലേയ്ക്കും എത്തും.

Advertisements

കെ എ വിദ്യാധരനെ പത്തനംതിട്ട എസ് എസ് ബി യിൽ നിന്ന് നർക്കോട്ടിക് സെല്ലിലേയ്ക്ക് നിയമിച്ചു. പ്രദീപ് കുമാർ പത്തനംതിട്ട നർക്കോട്ടിക് സെല്ലിൽ നിന്ന് കൊല്ലം പത്തനംതിട്ട ഇക്കണോമിക് ഓഫൻസ് വിങ്ങിൽ എത്തും.

Hot Topics

Related Articles