കോട്ടയത്തെ പൊലീസുകാർക്കെതിരായ ഗുണ്ടയുടെ ആരോപണം : കൂടുതൽ വെളിപ്പെടുത്തൽ പുറത്ത് : ഔദ്യോഗിക ഫോൺ നമ്പറിലേക്ക് കഞ്ചാവ് കടത്ത് വിവരം നൽകാൻ കുപ്രസിദ്ധ ഗുണ്ട വിളിച്ചു : മികച്ച അന്വേഷണ ഉദ്യോഗസ്ഥനെയും കുടുക്കി

കോട്ടയം : കോട്ടയത്തെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുണ്ട ഉയർത്തിയ ആരോപണങ്ങളിൽ നിർണായകമായ വെളിപ്പെടുത്തലുകൾ പുറത്ത്. ആരോപണമുയർത്തിയ ഗുണ്ടയുടെ തന്ത്രവും പിന്നാലെ , പൊലീസിലെ പാര തന്നെയാണ് ചില ഉദ്യോഗസ്ഥരെ കുടുക്കിയതെന്ന് വിവരങ്ങളാണ് പുറത്തുവരുന്നത്. അറസ്റ്റ് ചെയ്ത പൊലീസ് ഓഫീസറെ ഫോൺ വിളിയിൽ കുടുക്കുകയായിരുന്നു കുപ്രസിദ്ധ ഗുണ്ട എന്ന വിവരമാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്.

Advertisements

എതിർഗുണ്ടാസംഘത്തെ കഞ്ചാവ് കേസിൽ കുടുക്കാൻ ശ്രമിച്ച ഗുണ്ടയുടെ തന്ത്രത്തിൽ വീഴാതിരുന്ന ഇൻസ്പെക്ടറെയാണ് ഇപ്പോൾ ഫോൺവിളിയിൽ കുടുക്കി ഗുണ്ടാ ബന്ധമെന്ന ആരോപണത്തിലേക്ക് ഇട്ടുകൊടുത്തിരിക്കുന്നത്. എതിർ ഗുണ്ടാ സംഘം കഞ്ചാവ് കടത്തുന്ന വിവരം നൽകാൻ മുമ്പ് കോട്ടയം വെസ്റ്റ് ഇൻസ്പെക്ടർ ആയിരുന്ന എം ജെ അരുണിന്റെ ഔദ്യോഗിക ഫോൺ നമ്പറിലേക്ക് ആറ് തവണയാണ് കൊടും ക്രിമിനലായ അരുൺ ഗോപൻ വിളിച്ചത്. ഈ ഫോൺവിളികളാണ് ഈ ഉദ്യോഗസ്ഥനും അരുൺ ഗോപൻ എന്ന പ്രസിദ്ധ ഗുണ്ടയും തമ്മിൽ അടുപ്പമുണ്ടെന്ന രീതിയിൽ പോലീസിലെ തന്നെ ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉദ്യോഗസ്ഥൻ ഒരു തവണ മാത്രമാണ് അരുൺ ഗോപന്റെ മൊബൈലിലേക്ക് തൻറെ ഔദ്യോഗിക നമ്പറിൽ നിന്നും വിളിച്ചിട്ടുള്ളത്. തൻറെ എതിർ സംഘം 50 കിലോയിൽ അധികം കഞ്ചാവുമായി കേരളത്തിലേക്ക് വരുന്നുണ്ടെന്നും ഇത് പിടികൂടാൻ സഹായിക്കാം എന്നും വാഗ്ദാനം ചെയ്തായിരുന്നു ഈ കോളുകൾ അത്രയും എത്തിയത് ഇതിനായി തൻറെ സ്വകാര്യ വാഹനത്തിൽ പോകാമെന്നും ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. ഇതിന് വിസമ്മതിച്ചതോടെ സ്കോഡിൽ ഉണ്ടായിരുന്ന മറ്റൊരു എസ് ഐ യെ സ്വാധീനിച്ച് സ്വകാര്യ വാഹനത്തിൽ കൊണ്ടുപോയി കഞ്ചാവ് പിടികൂടി.

കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ 2020 ജൂൺ 17ന് രജിസ്റ്റർ ചെയ്യപ്പെട്ട 59.50 കിലോ കഞ്ചാവ് ഇങ്ങനെയാണ് പിടികൂടിയത്. ഇപ്പോൾ ആരോപണ വിധേയനായ ഇൻസ്പെക്ടർക്ക് അരുൺ ഗോപന്റെ കോളുകൾ വന്നിരിക്കുന്നതും ജൂൺ 14 മുതൽ 22 വരെയുള്ള 8 ദിവസങ്ങൾക്കിടയിൽ ആണ്. സ്വകാര്യ വാഹനത്തിൽ പോയ എസ്ഐയുമായി ഇതേ സമയത്ത് അരുൺ ഗോപൻ 20ലധികം കോളുകൾ വിളിച്ചിട്ടുണ്ട്. ഒപ്പം ഉണ്ടായിരുന്ന സ്ക്വാഡ് അംഗം 150 തവണയോളം ആണ് അരുൺ ഗോപനുമായി ഫോൺവിളികൾ നടത്തിയിട്ടുള്ളത് ഇവർക്ക് ഒന്നും നേരെ ഉണ്ടാകാത്ത നടപടിയാണ് മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള ഇൻസ്പെക്ടർ ക്കെതിരെ ഉണ്ടായിട്ടുള്ളത്.

ഇത്തരത്തിൽ ഇൻസ്പെക്ടർ കൊടുക്കാൻ ശ്രമിച്ചതിനു പിന്നിൽ പോലീസിലെ തന്നെ ഒരു വിഭാഗമാണെന്ന് തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അരുൺ ഗോപനുമായി ബന്ധമുള്ള ചില പോലീസുദ്യോഗസ്ഥന്മാർ ചേർന്ന് ഒരുക്കിയ കെണിയിൽ പെടുകയായിരുന്നു ഇൻസ്പെക്ടർ. ഈ ഇൻസ്പെക്ടർ വെസ്റ്റ് എസ് എച്ച് ഓ ആയിരുന്ന സമയത്ത് അരുൺ ഗോപൻ എതിരെ മാധ്യമങ്ങളിലൂടെ ഫോട്ടോ വച്ച് ലുക്കോട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു ഒപ്പം തൻറെ ഫേസ്ബുക്ക് പേജിലൂടെ അരുൺ ഗോപനെ പിടികൂടുന്നതിനായി പൊതുജനങ്ങളുടെ സഹായവും തേടിയിരുന്നു. 2020 സെപ്റ്റംബറിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന ആക്രമണത്തിൽ എഫ് ഐ ആർ ഇൽ പേരുപറഞ്ഞിട്ടു പോലുമില്ലാതിരുന്ന ഗുണ്ടയെ കൃത്യമായി ആക്രമണത്തിൽ പങ്കെടുത്തിട്ടുണ്ട് എന്നു കണ്ടെത്തി കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്‌തു ഈ ഉദ്യോഗസ്ഥൻ.

അരുൺ ഗോപനെ പിടികൂടുന്നതിനായി നിരന്തരം ഇയാളുടെ വീട്ടിലും ബന്ധുക്കളുടെ വീടുകളിലും പരിശോധന ശക്തമാക്കിയതിന് ഇൻസ്പെക്ടർ ക്കെതിരെ ബന്ധുക്കൾ പരാതി പോലും നൽകിയിരുന്നു. ഇങ്ങനെ കുപ്രസിദ്ധ ഗുണ്ടകൾക്കെതിരെ കർശന നടപടിയെടുത്ത ഉദ്യോഗസ്ഥനെയാണ് പോലീസിലെ തന്നെ ചിലരുടെ ഒത്താശയോടെ വ്യാജ ആരോപണത്തിൽ കുടുക്കിയിരിക്കുന്നത്.

ഇതോടൊപ്പം ആണ് നിരവധി ക്രിമിനൽ കേസുകൾ തെളിയിച്ച മികച്ച അന്വേഷണ റെക്കോർഡ് ഉള്ള മറ്റൊരു പൊലീസുകാരനെയും ഈ കേസിൽ കുടുക്കാൻ ശ്രമം നടന്നിരിക്കുന്നത്. സ്പെഷ്യൽ ബ്രാഞ്ചിലെ എസ്ഐ ആയ പി എൻ മനോജിനെതിരെയാണ് ഇപ്പോൾ അരുൺ ഗോപനുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് നടപടിയെടുക്കാൻ പൊലീസിലെ ചില ഉന്നത സംഘങ്ങൾ ശ്രമിക്കുന്നത്. നിരവധി തവണ സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണറും , ഗുഡ് സർവീസ് എൻട്രികളും ലഭിച്ച ഉദ്യോഗസ്ഥനാണ് മനോജ്. ഈ മനോജിനെ ആണ് ഗുണ്ടയെ ഫോണിൽ വിളിച്ചു എന്നുള്ളതിന്റെ പേരിൽ മാത്രം ഇപ്പോൾ കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നത്.

മറ്റു ക്രിമിനലുകളെ കുറിച്ചും കുറ്റകൃത്യങ്ങളെ സംബന്ധിച്ചും വിവരം ലഭിക്കുന്നതിന് വേണ്ടിയായി അന്വേഷണത്തിന്റെ ഭാഗമായാണ് ക്രിമിനലുകളുമായി ഇദേഹം ബന്ധപ്പെട്ടതെന്ന് ജാഗ്രത ന്യൂസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഇദ്ദേഹത്തെ കൊടുക്കുന്നതിനുവേണ്ടി പോലീസിലെ തന്നെ ഒരു വിഭാഗം നടത്തിയ നീക്കങ്ങളാണ് ഇപ്പോൾ ഇത്തരം ആരോപണത്തിന് പിന്നിലെ എന്നാണ് വെളിവാകുന്നത്. ക്രിമിനലുകൾക്കെതിരെ നിരന്തരം നടപടിയെടുത്ത ഉദ്യോഗസ്ഥരെ കേസിൽ കൊടുക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കം പോലീസിന്റെ ആത്മവീര്യം തന്നെ തകർക്കുമെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.