വണ്ടിപ്പെരിയാർ :
അപകടങ്ങളിൽ പെട്ടും മറ്റ് രോഗകാരണ ങ്ങളാലും കാല് നഷ്ടപ്പെട്ട ജില്ലയിലെ നിർധനരായവർക്കാണ് കൃത്രിമ കാലുകൾ നൽകിയത്.
ചെന്നൈ ഹൈക്കോടതി അഭിഭാഷകനും വാളാടി സ്വദേശിയുമായ അഡ്വ: ഡോക്ടർ മണികണ്ഠൻ ലക്ഷ്മണന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന അഫി ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഫ്രീഡം ട്രസ്റ്റിന്റെയും സേവെക്സ് ടെക്നോളജിയുടെയും സഹകരണത്തോടെയാണ് കൃത്രിമ കാലുകളും അനുബന്ധ സഞ്ചാര സഹായികളും വിതരണം ചെയ്തത്. 20 ലക്ഷം രൂപയുടെ പദ്ധതിയാണ് ഈ രംഗത്ത് അഫി ട്രസ്റ്റ് നടപ്പിലാക്കുന്നത്. വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സഞ്ചാരസഹായി വിതരണ ഉത്ഘാടന ചടങ്ങിൽ അഫി ട്രസ്റ്റ് ചെയർമാൻ മണികണ്ഠൻ ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.
വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം ഉഷ സഞ്ചാരസ സഹായ ഉപകരണങ്ങളുടെ വിതരണോത്ഘാടനം നിർവ്വഹിച്ചു.
ട്രസ്റ്റ് അംഗം എം ഗണേശൻ
സേവക്സ് ടെക്നോളജി
സി എസ് ആർ ഹെഡ്
ലതാ ജോഷി, സേവ ക്സ് കൊച്ചിൻ ബ്രാഞ്ച് ഹെഡ് വികാസ് ഗുപ്ത. വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമൻ . ട്രസ്റ്റ് അംഗം എം.ഹരിദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.തുടർന്നും ഇത്തരത്തിൽ പ്രവർത്തനങ്ങൾ നടത്തുമെന്നും ട്രസ്റ്റ് ചെയർമാൻ മണികണ്ഠൻ ലക്ഷ്മണൻ പറഞ്ഞു.
സഞ്ചാരശേഷി നഷ്ടപ്പെട്ട ഇടുക്കി ജില്ലയിലെ 73 പേർക്ക് ചലന സഹായി വിതരണം ചെയ്തു
Advertisements